ഫാസിസത്തിനെതിരെ ജനാധിപത്യ ശക്തികളുടെ ഐക്യംഅനിവാര്യം:
കെ.എൻ. രാമചന്ദ്രൻ .
RSS നേതൃത്വത്തിൽ രാജ്യത്ത് ശക്തിപ്പെടുന്ന നവ ഫാസിസത്തിനെതിരെ പുരോഗമന – ജനാധിപത്യ ശക്തികളുടെ ഐക്യം അനിവാര്യമാണെന്നും വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞടുപ്പുകളിലും 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി.യെ അധികാരത്തിൽ നിന്നും പുറംന്തള്ളാൻ ജനകീയ ശക്തിയെ ഒന്നിപ്പിക്കാനുള്ള ഉത്തരവാദിത്വം ജനാധിപത്യ ശക്തികൾക്ക് ഉണ്ടന്നും അദ്ദേഹം പറഞ്ഞു .
അടിയന്തിരാവസ്ഥ രക്തസാക്ഷി വർക്കല വിജയൻ അനുസ്മരണ ദിനത്തിൽ ആർ.എസ്സ്.എസ്സ് നവ ഫാസിസത്തിനെതിരായ സമരത്തിന്റെ വർത്തമാന പ്രസക്തി , എന്ന വിഷയത്തെ അധികരിച്ച് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെയും പ്രകൃതി വിഭവങ്ങളെയും കൊള്ള ചെയ്യാൻ കോർപ്പറേറ്റ് കൾക്ക് എല്ലാ അധികാരങ്ങളും നൽകുന്ന മോഡി സർക്കാർ രാജ്യത്ത അപകടത്തിലേക്കാണ് നയിക്കുന്നത്.. ന്യൂനപക്ഷ മത വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ,ദലിത് – ആദിവാസി ജനവിഭാഗങ്ങൾക്കും ഫാസിസ്റ്റ് ശക്തികളിൽ നിന്ന് ശക്തമായ അടിച്ചമർത്തലുകളെയാണ് നേരിടേണ്ടിവരുന്നത്. ജനകീയ പ്രതിരോധം വികസിപ്പിച്ചു കൊണ്ടു മാത്രമെ ഈ ജവിരുദ്ധ ശക്തികളിൽ നിന്നും ജനങ്ങളെ മോചനം സാദ്ധ്യമാകു . അദ്ദേഹം തുടർന്നു പറഞ്ഞു.
നേരത്തെ സി.പി ഐ (എം എൽ )റെഡ് സ്റ്റാർ നേതൃത്വത്തിൽ വർക്കല രക്തസാക്ഷി നഗറിൽ രക്തസാക്ഷി അനുസ്മരണവും പതാക
ഉയർത്തലും നടന്നു.
പ്രസ്സ് ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ സ. അഖിൽ തിരുവനന്തപുരം സ്വാഗതം പറഞ്ഞു എം.പി. കുഞ്ഞിക്കണാരൻ അദ്ധ്യക്ഷനായി. CPIMLRED STAR സംസ്ഥാന ക്സിക്യൂട്ടീവ് അംഗം സഖാവ് രാജേഷ് അപ്പാട്ട്, സദാശിവൻ മാസ്റ്റർ, സുനിൽ മാസ്റ്റർ , എ കെ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.