കർണ്ണാടകയിലെ 25 ജില്ലകളിലായി ആയുഷ്മാൻ ഭാരതിന് കീഴിൽ ഗ്രാമീണ ജനങ്ങളുടെ ആരോഗ്യ സംരക്ഷണാർത്ഥം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ നടത്തുന്നതിന് വേണ്ടി സർക്കാർ 6192 കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
എന്നാൽ നിയമനങ്ങളും നിലവിലുള്ള നിയമവും അനുസരിച്ച് സംസ്ഥാന സർക്കാർ അവിടെ ഇപ്പോൾ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ശമ്പള, ഇതര ആനുകൂ്യങ്ങൾ തുടങ്ങിയവനൽകിയിട്ടില്ല.
കൂടാതെ സൗജന്യവും നിർബന്ധിതവുമായ ആരോഗ്യ .പരിപാലനത്തിനായി ദീർഘകാലമായി ജനങ്ങൾ ജനകീയ ആരോഗ്യ സമിതികൾ (ജനാരോഗ്യ സമിതി) ക്കായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ അവ രൂപീകരിക്കാൻ തയ്യാറായിട്ടില്ല.
കർണാടകത്തിലെ 30 ജില്ലകളിൽ 25 ജില്ലകളിലും ഈ പദ്ധതിക്ക് കീഴിൽ കഴിഞ്ഞ അര പതിറ്റാണ്ടായി 6192 കമ്മ്യൂണിറ്റി ഹെൽത്ത് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
കഴിഞ്ഞ ഒരു വർഷം മുതൽ തൊഴിലാളികൾ നിരവധി റൗണ്ട് ചർച്ചകൾ നടത്തിയെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ പരസ്യമായി വിസമ്മതിക്കുകയാണ്.
ഈ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ സർക്കാർ നിലപാടുകൾക്കെതിരെ *ഓൾ കർണാടക സ്റ്റേറ്റ് കമ്മ്യൂണിറ്റി ഹെൽത്ത് എംപ്ലോയീസ് യൂണിയൻ (ടി യുസിഐ)യുടെ നേതൃത്വത്തിൽ നവംബർ 18ന് 25 ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാനതല പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
കോർപ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന ആരോഗ്യം, കരാർ പ്രകാരമുള്ള അന്യായ തൊഴിൽ സമ്പ്രദായം എന്നിവയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ജീവനക്കാരുടെ അവകാശങ്ങളും പൊതുജനാരോഗ്യ അവകാശവും സംരക്ഷിക്കപ്പെടണം.