Home » സവർണ്ണ ജാതി ആചാരങ്ങളും ചിഹ്നവും പൂർണ്ണമായും ഉപേക്ഷിക്കുക – പാർട്ടി കോൺഗ്രസ് പ്രമേയം

സവർണ്ണ ജാതി ആചാരങ്ങളും ചിഹ്നവും പൂർണ്ണമായും ഉപേക്ഷിക്കുക – പാർട്ടി കോൺഗ്രസ് പ്രമേയം

by Jayarajan C N

സവർണ്ണ ജാതി ആചാരങ്ങളും ചിഹ്നവും പൂർണ്ണമായും ഉപേക്ഷിക്കുക, 

ജാതി ഉന്മൂലനത്തിനായുള്ള പോരാട്ടം ശക്തമാക്കുക – 

സിപിഐ (എംഎൽ) റെഡ് സ്റ്റാർ 12-ാം പാർട്ടി കോൺഗ്രസ് പ്രമേയം

 

പാർട്ടി കോൺഗ്രസിന്റെ മൂന്നാം ദിവസം, പാർട്ടി ഭരണഘടനാ ഭേദഗതികളുടെ അവതരണത്തിലും ചർച്ചയിലും അനുരൂപീകരണത്തിലും, 18 സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാരാളം പ്രതിനിധികളുടെ ആവശ്യത്തെത്തുടർന്ന് ചരിത്രപരമായ ഭരണഘടനാപ്രാഭല്യമുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി.

 

ഇന്ന് (2022 സെപ്റ്റംബർ 27) കോഴിക്കോട്ട് നടക്കുന്ന സിപിഐ (എംഎൽ) റെഡ് സ്റ്റാറിന്റെ 12-ാം പാർട്ടി കോൺഗ്രസ് സമ്മേളനത്തിൽ അതിന്റെ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ജാതി കുടുംബപ്പേരുകൾ ഉപയോഗിക്കരുത് എന്ന് ഐകകണ്‌ഠേന തീരുമാനിച്ചു. പുതിയ കേന്ദ്രകമ്മിറ്റി അത് അക്ഷരാർത്ഥത്തിലും ഉള്ളടക്കത്തിലും നടപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളും. ജാതിയുമായി ബന്ധപ്പെട്ട് പാർട്ടി അംഗങ്ങളുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് പാർട്ടി കോൺഗ്രസ് സെഷനിൽ ഒരു പ്രധാന പ്രമേയം പാസാക്കും.

 

ഈ പ്രമേയം ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ പുതിയ കേന്ദ്ര കമ്മിറ്റിയിൽ നടപ്പിലാക്കും, എല്ലാ സംസ്ഥാന, താഴേത്തട്ടിലുള്ള കമ്മിറ്റികളും മുഴുവൻ പാർട്ടിയിലും ക്രമേണ നടപ്പിലാക്കുവാൻ ഉചിതമായ നടപടി സ്വീകരിക്കും.

You may also like

Leave a Comment