സഖാവ് അസീസുൾ ഹൗഖിന് ചുവപ്പൻ അഭിവാദ്യങ്ങൾ.
ജൂലൈ 21 ന് ഉച്ചകഴിഞ്ഞ് 2.30 ഓടെ കൊൽക്കത്തയിൽ വെച്ച് സഖാവ് അസീസുൾ ഹൗഖ് (84 വയസ്സ്) നമ്മെ വിട്ടുപോയി. കർണാടകയിലെ ബെംഗളൂരുവിൽ പാർട്ടി പോളിറ്റ് ബ്യൂറോ യോഗം നടക്കുമ്പോഴാണ് ആ വാർത്ത ഞങ്ങൾക്ക് ലഭിച്ചത്.
കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിലെ പ്രധാന പോരാട്ടം പരിഷ്കരണവാദത്തിനെതിരായിരുന്നപ്പോഴാണ് സഖാവ് ഹൗഖ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വരുകയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുകയും ചെയ്തത്. മഹത്തായ നക്സൽബാരി പോരാട്ടത്തിനുശേഷം അദ്ദേഹം വളരെ ശക്തിയോടെ ഈ പോരാട്ടത്തിൽ പങ്കുചേരുകയും സഖാവ് ചാരു മജൂംദാറിന്റെ നേതൃത്വത്തിൽ സിപിഐ (എം.എല്ലി )ൽ ചേരുകയും ചെയ്തു.
ഇന്ത്യ-ചൈന യുദ്ധസമയത്ത് പശ്ചിമ ബംഗാളിലെ കോൺഗ്രസ് സർക്കാർ വിദ്യാർത്ഥി യായിരുന്ന കാല ഘട്ടത്തിൽ സഖാവ് ഹൗക്കിനെ അറസ്റ്റ് ചെയ്തു. നക്സൽബാരി പ്രസ്ഥാനം ശക്തമായി നിലനിന്നിരുന്ന എഴുപതുകളിൽ അദ്ദേഹം വീണ്ടും അറസ്റ്റിലായി. ആ സമയത്ത് അദ്ദേഹം ജയിൽ ചാട്ട പ്രസ്ഥാനത്തിനും നേതൃത്വം നൽകി. ബംഗാളിൽ ഇടതുപക്ഷ മുന്നണി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, സഖാവ് ഹൗഖ് ഒടുവിൽ ജയിലിൽ നിന്ന് പുറത്തുവന്ന് ബംഗാളിലും ബീഹാറിലും സഖാവ് ചാരു മജൂംദാറിന്റെ പാത തുടർന്നു. സഖാവ് നിഷിത് ഭട്ടാചാര്യയോടൊപ്പം അദ്ദേഹം സിപിഐ (എംഎൽ )രണ്ടാം കേന്ദ്ര കമ്മിറ്റി സ്ഥാപിച്ചു. തൽഫലമായി, ബംഗാളിൽ ഇടതുമുന്നണി സർക്കാർ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയും വർഷങ്ങളോളം ജയിലിൽ അടയ്ക്കുകയും ചെയ്തു. കോൺഗ്രസ് കാലത്തും ഇടതുപക്ഷ കാലത്തും അദ്ദേഹം ജയിലിലടയ്ക്കപ്പെട്ട് നിരവധി ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചു. ഈ തുടർച്ചയായ പീഡനങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു.
പ്രശസ്തമായ സിംഗൂർ-നന്ദിഗ്രാം പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ടിഎംസിയുടെ ഉയർച്ചയെ നേരിടാൻ അദ്ദേഹം ഇടതുപക്ഷത്തിന്റെ പക്ഷം ചേർന്നു. സഖാവ് ഹൗക്കിന്റെ ഈ തീരുമാനം ക്രമേണ വിപ്ലവകരമായ കമ്മ്യൂണിസ്റ്റ് നിലപാടിൽ നിന്ന് അദ്ദേഹത്തെ അകറ്റി.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഇടതും വലതും വ്യതിയാനങ്ങൾ ഉണ്ടായിരുന്നിട്ടും, സഖാവ് അസീസുൾ ഹൗക്കിനോട് ഞങ്ങൾ ആദരവ് പ്രകടിപ്പിക്കുകയും ഞങ്ങളുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വിപ്ലവകരമായ മനോഭാവത്തിനും സംഭാവനകൾക്കും രാജ്യത്തെ അധ്വാനിക്കുന്ന ജനസമൂഹം അദ്ദേഹത്തിന്റെ ഓർമ്മകളെ എപ്പോഴും വിലമതിക്കും.
വിടവാങ്ങിയ സഖാവ് അസീസുൾ ഹൗക്കിന് റെഡ് സല്യൂട്ട്.
പൊളിറ്റി ബ്യൂറോ
സിപിഐ (എംഎൽ) റെഡ് സ്റ്റാർ
ബാംഗ്ലൂർ
22 ജൂലൈ 2025
