Home » ഒയാസിസ് ബ്രൂവറി പ്ലാൻ്റിനുള്ള അനുമതി ഉടൻ റദ്ദ് ചെയ്യുക

ഒയാസിസ് ബ്രൂവറി പ്ലാൻ്റിനുള്ള അനുമതി ഉടൻ റദ്ദ് ചെയ്യുക

by Jayarajan C N

ഒയാസിസ് ബ്രൂവറി പ്ലാൻ്റിനുള്ള അനുമതി ഉടൻ റദ്ദ് ചെയ്യുക.

സി.പി.ഐ (എം എൽ)
റെഡ് സ്റ്റാർ,
സംസ്ഥാന കമ്മിറ്റി.

പരിസ്ഥിതി കുറ്റത്തിന് (environmental crime ) കുറ്റ വിചാരണ നേരിടുന്ന ഒയാസിസ് കമ്പനിക്ക് ബ്രൂവറി പ്ലാൻ്റ് സ്ഥാപിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.

രൂക്ഷമായ കുടി വെള്ള ക്ഷാമവും , ജല മലിനീകരണവും സൃഷ്ടിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന മദ്യ ഉത്പാദക കമ്പനിയായ ഒയാസിസ് എന്ന കോർപ്പറേറ്റ് ഭീമനെ പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ കുടിയിരുത്തുവാനുള്ള പിണറായി സർക്കാറിൻ്റെ നീക്കത്തെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. കുടിവെള്ളക്ഷാമം നേരിടുകയും ജലക്ഷാമം മൂലം കൃഷി അവതാള ത്തിലാവുകയും ചെയ്ത പാലക്കാട് ജില്ലയിലെ പത്തോളം പഞ്ചായത്തുകളെ ഗുരുതരമായി ബാധിക്കുന്ന പദ്ധതിയാണ് എലപ്പുള്ളി പഞ്ചായത്തിൽ സ്ഥാപിക്കാൻ പോകുന്ന ഒയാസിസ് കമ്പനിയുടെ ബ്രൂവറി പ്ലാൻറ്. മദ്ധ്യപ്രദേശിലെ ഗൗതം മൽഹോത്രയുടെ മദ്യ ഉത്പാദക കുത്തകക്കാണ് സർക്കാർ ഈ അനുമതി നൽകിയിരിക്കുന്നത്. എലപ്പുള്ളി പഞ്ചായത്തിലും സമീപസ്ഥങ്ങളായ പത്തു പഞ്ചായത്തുകളിലെങ്കിലും കടുത്ത ജല ക്ഷാമത്തിന് കാരണമാവുകയും കൃഷി സാദ്ധ്യമല്ലാതാവുകയും ചെയ്യും.

കൊക്കോ കോള കമ്പനിയുടെ ജല ചൂഷണത്തെ ധീരമായി ചെറുത്ത് തോൽപ്പിച്ച ജനതയെ വീണ്ടും ജല ചൂഷണത്തിനെതിരായ പ്രക്ഷോഭത്തിലേക്ക് തള്ളിവിടുകയാണ് എൽ.ഡി.എഫ് സർക്കാർ.
വെറും രണ്ടു വർഷം കൊണ്ട് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി പ്ലാച്ചിമടയിൽ കൃഷിയെ അസാധ്യമാക്കുകയും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് പ്രദേശത്തെയാകെ എത്തിക്കുകയും ചെയ്ത കമ്പനിക്കതിരെ 216 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വി.എസ്.സർക്കാർ നിയോഗിച്ച ഉന്നത അധികാരസമിതിയുടെ ആവശ്യം പോലും അവഗണിക്കപ്പെടുക
യാണുണ്ടായത്.

കുടിവെള്ള മേഖലയുടെ സ്വകാര്യ വൽക്കരണത്തിനു വേണ്ടി ഫ്രഞ്ച് കബനി സീയൂസിന് കരാർ നൽകിയത് പോലെ കേരളത്തിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന പാലക്കാടിനെ ജലദൗർലഭ്യ പ്രദേശമാക്കി പരിവർത്തിപ്പിക്കാനുള്ള സർക്കാർ നയത്തെ പരാജയപ്പെടുത്താൻ കർഷകരും ജനങ്ങളും പ്രക്ഷോഭ പാതയിൽ അണിനിരക്കണമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

ലാഭത്തിൽ മാത്രം കണ്ണു നട്ട് പ്രകൃതി വിഭവങ്ങളെ കൊള്ളചെയ്യുന്ന കോർപ്പറേറ്റു താത്പര്യങ്ങളെ സേവിക്കുന്ന പദ്ധതികൾ നിരന്തരം അടിച്ചേൽപ്പിക്കുന്നതിലൂടെ
പിണറായി സർക്കാർ തങ്ങൾക്ക് ലഭിക്കാൻ പോകുന്ന കമ്മീഷൻ മാത്രമാണ് ലക്ഷ്യം വെക്കുന്നത്.
കോർപ്പറേറ്റ് വികസനമല്ല, സ്വാശ്രിതമായ ബദൽ വികസന നയങ്ങളാണ് കേരളത്തിന് ഇന്നാവശ്യം .

സെക്രട്ടറി,
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ ,
കേരള സംസ്ഥാന കമ്മിറ്റി.

19/01/2025.
എറണാകുളം.

You may also like

Leave a Comment