Home » ആണവ നിലയം അനുവദിക്കില്ല; ജനങ്ങളെ അണിനിരത്തി എന്തു വിലകൊടുത്തും തടയും:

ആണവ നിലയം അനുവദിക്കില്ല; ജനങ്ങളെ അണിനിരത്തി എന്തു വിലകൊടുത്തും തടയും:

by Jayarajan C N

ആണവ നിലയം അനുവദിക്കില്ല;
ജനങ്ങളെ അണിനിരത്തി എന്തു വിലകൊടുത്തും തടയും:
CPI(ML) റെഡ് സ്റ്റാർ.

കേരളത്തിൽ ആണവ നിലയം സ്ഥാപിക്കാനായി മുമ്പു നടന്ന ശ്രമങ്ങളെ കേരള ജനത ശക്തമായി ചെറുത്ത് പരാജയപ്പെടുത്തിയതാണ്.
ഇപ്പോൾ KSEB ആവശ്യപെട്ടതനുസരിച്ച് ആണവനിലയം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കേന്ദ്ര സർക്കാർ സ്ഥാപനമായ ബെംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പഠനം തുടങ്ങിയതായി വാർത്തകൾ പുറത്തു വരുന്നുണ്ട്.
കേരളത്തിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയത്തിൽ ഔദ്യോഗികമായി കാര്യങ്ങൾ നീങ്ങുമ്പോഴും ഇക്കാര്യത്തെക്കുറിച്ച് സർക്കാരിന് ഒന്നും അറിയില്ലെന്ന വൈദ്യുതി മന്ത്രിയുടെ വാക്കുകൾ ജനങ്ങളെ കബളിപ്പിക്കലാണ്.

ആണവ നിലയങ്ങൾ അപകടകാരികളാണ്. അവ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ വെള്ളപ്പൊക്കമൊ ഉരുൾപൊട്ടലുകളൊ വരുത്തിവെക്കുന്ന ദുരന്തങ്ങളെക്കാൾ വ്യാപ്തിയുള്ളതാണ്.
അവ നൂറ്റാണ്ടുകളോളം നിലനിൽക്കുന്ന റേഡിയേഷൻ വഴി പല തലമുറകളിലേക്കും ബാധിക്കുന്നതാണ്.
വലിയ സാമ്പത്തിക ബാധ്യതയും പണി തീരാൻ കാലതാമസവുമുള്ള ആണവനിലയങ്ങളുടെ പ്രവർത്തന കാലാവധി കഴിയുമ്പോൾ അത് ഡിസ്പോസ് ചെയ്യുന്നതിനും ഏറെ സാമ്പത്തിക ബാധ്യത വരും. മാത്രവുമല്ല ; പ്രവർത്തനകാലാവധി കഴിഞ്ഞ ആണവനിലയ അവശിഷ്ടങ്ങൾ പൂർണ്ണ സുരക്ഷിതമായി സംസ്കരിക്കാനുള്ള ശേഷി ഇനിയും ശാസ്ത്രലോകം കൈവരിച്ചിട്ടുമില്ല.

ചെർണോബിൽ, ഫുക്കിഷിമ ആണവ അപകടങ്ങൾക്കു ശേഷം അമേരിക്ക മുതൽ യൂറോപ്പ്, ജർമ്മിനി അടക്കമുള്ള ലോകത്തിലെ വികസിത രാജ്യങ്ങളെല്ലാം ആണവനിലയങ്ങളെ കയ്യൊഴിഞ്ഞു കഴിഞ്ഞു. അമേരിക്കയിൽ 1978 ന് ശേഷം പുതിയ ആണവനിലയങ്ങൾ സ്ഥാപിച്ചിട്ടില്ല. ജർമ്മിനി പൂർണ്ണമായും ആണവ നിലയങ്ങൾ അടച്ചു പൂട്ടി.
വികസിത രാജ്യങ്ങൾ കയ്യൊഴിഞ്ഞതോടെ പ്രതിസന്ധിയിലായ ആണവ നിലയനിർമ്മാണ കമ്പനികൾ ഉദാരമായി വെച്ചുനീട്ടുന്ന ഭീമമായ കമ്മീഷൻ പണം ലക്ഷ്യം വെച്ചാണ് മോദിയെപ്പോലുള്ള ഭരണാധികാരികൾ തങ്ങളുടെ രാജ്യങ്ങളിൽ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ തയ്യാറാകുന്നത്.
മോദിയുടെ പാത പിന്തുടർന്ന്,കേരളത്തിൽ ആണവ നിലയം സ്ഥാപിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിൻ്റെ നീക്കത്തിനു പിന്നിലെ ഗുരുതരമായ അപകടത്തെ തിരിച്ചറിഞ്ഞ് ഇതിനെതിരെ രംഗത്തുവരണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
ജനങ്ങളെ അണിനിരത്തി എന്തു വില കൊടുത്തും ആണവനിലയത്തെ ചെറുക്കു മെന്ന് പ്രഖ്യാപിക്കുന്നു.

എം.പി.കുഞ്ഞിക്കണാരൻ,
സംസ്ഥാന സെക്രട്ടറി,
CPI(ML) റെഡ് സ്റ്റാർ.

You may also like

Leave a Comment