Home » ഉപജാതി സംവരണം: ആഗസ്റ്റ് 21. കേരള ഹർത്താൽ വിജയിപ്പിക്കുക.

ഉപജാതി സംവരണം: ആഗസ്റ്റ് 21. കേരള ഹർത്താൽ വിജയിപ്പിക്കുക.

by Jayarajan C N

പത്ര പ്രസ്താവന

ഉപജാതി സംവരണം:
ആഗസ്റ്റ് 21.
കേരള ഹർത്താൽ വിജയിപ്പിക്കുക.

-സിപി.ഐ (എം.എൽ)
റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി.

എസ്‌സി/എസ്‌ടി വിഭാഗത്തിലെ ഉപജാതി സംവരണം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ദലിത് – ആദിവാസി- ബഹുജൻസംഘടനകൾ പ്രഖ്യാപിച്ച ആഗസ്റ്റ് 21 ൻ്റെ ഭാരത ബന്ദിനും കേരള ഹർത്താലിനും സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.

സംവരണ സമ്പ്രദായത്തിൽ നടപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുന്ന ഉപജാതി വിഭജനം സംവരണ തത്വങ്ങളെ അട്ടിമറിക്കുന്നതിനും സംവരണ സമുദായങ്ങൾക്കിടയിൽ ശൈഥില്യം സൃഷ്ട്രിക്കുന്നതിനും മാത്രമാണ് സഹായിക്കുക.
നൂറ്റാണ്ടുകളായി സാമൂഹ്യമായ അടിച്ചമർത്തലിനും അശ്പ്രശ്യതക്കും വിധേയമായ, രാജ്യത്തിലെ മർദ്ദിത ജനതയുടെ
സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥ പരിഹരിക്കുക എന്ന ഉത്കൃഷ്ട ലക്ഷ്യത്തിൽ നിന്നാണ് ഭരണഘടനാപരമായ അവകാശമായി സംവരണ സംവിധാനം രാജ്യത്ത് നിലവിൽ വരുന്നത്.എന്നാൽ ഉപജാതി
വിഭജനം എന്ന സുപ്രിം കോടതി നിർദ്ദേശം ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന
സാമൂഹിക സമത്വവും നീതിയും പ്രോത്സാഹിപ്പിക്കുന്നതിനായി മുന്നോട്ട് വെക്കുന്ന
സംവരണ തത്വങ്ങളെ തന്നെ ലംഘിക്കുകയാണ്.
ഏകതാന(homogenous) സ്വാഭാവമുള്ള സംവരണ വിഭാഗങ്ങൾക്കിടയിലെ ഐക്യത്തെ തകർക്കുക എന്ന ലക്ഷ്യത്തിൽ കവിഞ്ഞു മറ്റൊന്നും സുപ്രീം കോടതി വിധിയിലില്ല ഇതാകട്ടെ. സവർണ്ണ –
ബ്രാഹ്മണിക്കൽ ഭരണ വർഗങ്ങൾ ദീർഘകാലമായി ലക്ഷ്യം വെക്കുന്ന സംവരണ സംവിധാനത്തതന്നെ ഇല്ലാതാക്കാനുള്ള ഉദ്ദേശത്തെ സാധൂകരിക്കുന്നതുമാണ്.
യഥാർത്ഥത്തിൽ ഉപജാതി വിഭജനം സാമൂഹിക നീതി പ്രോത്സാഹിപ്പിക്കാനുള്ള യഥാർത്ഥ ആഗ്രഹത്തിൽ നിന്നും വരുന്നതല്ല പകരം
വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനും അതിൽ നേട്ടം കൊയ്യാനുമുള്ള ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുടെ സങ്കുചിത ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടാണ് .

ദീർഘകാലമായി രാജ്യത്ത് ജനാധിപത്യ ശക്തികൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ജാതി സെൻസസ്സിനെക്കുറിച്ച് മൗനം പാലിക്കുന്ന കോടതി ,ജാതി സെൻസസ്സിനെ ഭയപെടുന്ന ഹിന്ദുത്വശക്തികൾക്ക് പ്രത്യക്ഷത്തിലുള്ള പിന്തുണ തന്നെയാണ് നൽകുന്നത്.
സുപ്രീം കോടതി വിധിയിലെ ജനാധിപത്യ വിരുദ്ധതയെ മറി കടക്കാൻ അടിയന്തിരമായി പാർലമെൻ്റിൽ നിയമ നിർമ്മാണം നടത്തണ മെന്ന ജനാധിപത്യ ശക്തികളുടെ മുഖ്യമായ ആവശ്യത്തിന് പാർട്ടി സംസ്ഥാന കമ്മിറ്റി തികച്ചും പിന്തുണ പ്രഖ്യാപിക്കുകയാണ്. ആഗസ്റ്റ് 21 ൻ്റെ ഭാരത ബന്ദും കേരള ഹർത്താലും വിജയിപ്പിക്കാൻ മുഴുവൻ ജനാധിപത്യ ശക്തികളോടും ഞങ്ങൾ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്.

സെക്രട്ടറി,
എം.പി. കുഞ്ഞിക്കണാരൻ
സംസ്ഥാന കമ്മിറ്റി
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ’
16/08/2024

You may also like

Leave a Comment