Home » TUCI യുടെ പത്താമത് കേരള സംസ്ഥാന സമ്മേളനം

TUCI യുടെ പത്താമത് കേരള സംസ്ഥാന സമ്മേളനം

by Jayarajan C N

TUCI യുടെ പത്താമത് കേരള സംസ്ഥാന സമ്മേളനം
2024 ജനുവരി 7, എറണാകുളം

എറണാകുളം: ടി.യു.സി.ഐ.യുടെ പത്താമത് കേരള സംസ്ഥാന സമ്മേളനം 2024 ജനുവരി 7-ന് എറണാകുളത്ത് സ: ശിവറാം നഗറിൽ (അദ്ധ്യാപക ഭവൻ) വിജയകരമായി നടന്നു. സഖാക്കൾ ടി.സി.സുബ്രഹ്മണ്യൻ, കെ.വി.പ്രകാശ്, സിന്ധു കെ.എസ്., പി.എൻ.ബാബു, അബൂബക്കർ എന്നിവരെ പ്രസീഡിയമായി തിരഞ്ഞെടുത്തു. ടിയുസിഐ സംസ്ഥാന സെക്രട്ടറി സഖാവ് ടി.സി. സുബ്രഹ്മണ്യൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടർന്ന് അദ്ദേഹം രക്തസാക്ഷികളെ അനുസ്മരിച്ചു.

സി.പി.ഐ(എം.എൽ)റെഡ് സ്റ്റാർ പോളിറ്റ് ബ്യൂറോ അംഗവും ടി.യു.സി.ഐ. കേന്ദ്ര കോ-ഓർഡിനേറ്ററുമായ സഖാവ് ആർ.മനസയ്യ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വ മൂലധനത്തിനെതിരെയും നവ-ഫാസിസ്റ്റ് ഹിന്ദുത്വയ്‌ക്കെതിരെയും പോരാടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രോലിറ്റേറിയൻ ഇന്റർനാഷണലിസത്തിന്റെ വർഗ രാഷ്ട്രീയത്തെ ടിയുസിഐ ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, ടിയുസിഐയുടെ കരട് പരിപാടിയും അദ്ദേഹം അവതരിപ്പിച്ചു. പ്രതിനിധികൾ വളരെ സജീവമായി ചർച്ചയിൽ പങ്കെടുത്തു. TUCI എന്ന പേരിൽ നിലനിൽക്കുന്ന സംഘടന ആരുടേത്?, നിയമാനുസൃതമായ TUCI ഏതാണ് ?, തുടങ്ങിയ ചോദ്യങ്ങൾ പല സഖാക്കളും ഉന്നയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ചർച്ചയും തൊഴിലാളികൾ, ട്രേഡ് യൂണിയനുകൾ, രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിൽ അതിന്റെ സ്വാധീനവും ഉൾപ്പെടെ എല്ലാ ചോദ്യങ്ങൾക്കും സഖാവ് മനസയ്യ കൃത്യമായി മറുപടി നൽകി. സഖാവ് ടി സി സുബ്രഹ്മണ്യൻ കേരള സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.

സഖാക്കൾ ടി സി സുബ്രഹ്മണ്യൻ (സെക്രട്ടറി), കെ വി പ്രകാശ് (പ്രസിഡന്റ്), പി എൻ ബാബു (ജോയിന്റ് സെക്രട്ടറി), സിന്ധു കെ എസ് (വൈസ് പ്രസിഡന്റ്), അബൂബക്കർ(വൈസ് പ്രസിഡന്റ്), ആർ കെ രമേഷ് ബാബു (ട്രഷറർ), ജ്യോതിബസു, പത്മനാഭൻ, മുഹമ്മദ് എം ടി, കെ ജി മനോഹരൻ, കെ ആർ അശോകൻ, അൻസാസ് കെ, ചന്ദ്രൻ എടോണി, രാജീവ് മയ്യന്നൂർ, ചന്ദ്രൻ എ.കെ. എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി സമ്മേളനം തിരഞ്ഞെടുത്തു.

നാല് ലേബർ കോഡുകൾ, ജാതി സെൻസസ്, നിയമവിരുദ്ധമായി തോട്ടം ഭൂമിയുടെ തരം മാറ്റൽ, നിർമ്മാണ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി, നിരാഹാര സമരം നിയമവിരുദ്ധമാക്കിയ പുതിയ ഭേദഗതി തുടങ്ങിയവ സംബന്ധിച്ച പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

സഖാക്കൾ സുബ്രഹ്മണ്യൻ, അഖിൽ കുമാർ, കെ വി പ്രകാശ് എന്നിവർ വിപ്ലവ ഗാനങ്ങൾ ആലപിച്ചു.

സമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സഖാവ് ടി.സി.സുബ്രഹ്മണ്യൻ കേരള സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സഖാവ് സിന്ധു കെ.എസ്. നന്ദി പറഞ്ഞു. സാർവ്വദേശീയ ഗാനാലാപനത്തോടൊപ്പം പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സഖാവ് കെ.വി.പ്രകാശ് പതാക താഴ്ത്തിയതോടെ സമ്മേളനം സമാപിച്ചു.

You may also like

Leave a Comment