Home » ട്രേഡ് യൂണിയൻ അവകാശങ്ങൾ അംഗീകരിക്കുക. -മാലിന്യ ശേഖരണ തൊഴിലാളി യൂണിയൻ (TUCI) ജില്ലാ സമ്മേളനം

ട്രേഡ് യൂണിയൻ അവകാശങ്ങൾ അംഗീകരിക്കുക. -മാലിന്യ ശേഖരണ തൊഴിലാളി യൂണിയൻ (TUCI) ജില്ലാ സമ്മേളനം

by Jayarajan C N

ട്രേഡ് യൂണിയൻ അവകാശങ്ങൾ അംഗീകരിക്കുക. -മാലിന്യ ശേഖരണ തൊഴിലാളി യൂണിയൻ (TUCI) ജില്ലാ സമ്മേളനം

മാലിന്യ ശേഖരണം, സംഭരണം, സംസ്കരണം എന്നീ മേഖലകളിലെ തൊഴിലാളികൾക്ക് ട്രേഡ് യൂണിയൻ അവകാശങ്ങൾ അംഗീകരിക്കണമെന്ന് എറണാകുളം ജില്ലാ മാലിന്യ ശേഖരണ തൊഴിലാളിയൂണിയൻ (TUCI) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സ.കണ്ണൻ നഗറിൽ (KSEB ഹാളിൽ ) യൂണിയൻ പ്രസിഡന്റ് ടി.സി. സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സമ്മേളനം CPI (ML) Red Star കേന്ദ്ര കമ്മറ്റി അംഗം M.K. ദാസൻ ഉൽഘാടനം ചെയ്തു.

സെക്രട്ടറി പി.എൻ. ബാബു പ്രവർത്തന റിപ്പോർട്ടും K.V ബാബു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

30 ആവശ്യങ്ങൾ അടങ്ങിയ ചാർട്ടർ ഓഫ് ഡിമാന്റ് സമ്മേളനം അംഗീകരിച്ചു. ജനുവരി 15 നകം അവകാശ പത്രിക സർക്കാർ അംഗീകരിച്ച് നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഹരിത കർമ്മസേനയെന്ന പേരിൽ തൊഴിലാളികളെ പീഡിപ്പിക്കുന്ന സർക്കാർ നയം പിൻവലിക്കുക.
പി എൻ ബാബു,
ജാതി സെൻസസ് നടപ്പാക്കുക. സുമ ജെറിൻ ,
4 ലേബർ കോഡുകൾ പിൻവലിക്കുക. വി.ജെ തദേവൂസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ടി.സി സുബ്രഹ്മണ്യൻ – പ്രസിഡന്റ്, തദേവൂസ് – വൈസ് പ്രസിഡന്റ്, പി.എൻ.ബാബു സെക്രട്ടറി, ബാബു ടി.എച്ച്. ജോയിന്റ് സെക്രട്ടറി, ബാബു .കെ.വി ട്രഷറർ ആയും 13 അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തു.

AlRWO സംസ്ഥാന കമ്മിറ്റിയംഗം എ.ജെ ഷീബ, TUCI സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി അംഗം സിന്ധു കെ.ശിവൻ, ചന്ദ്രൻ .എൻ.വി എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി. ബാബു ടി.എച്ച് സ്വാഗതവും തദേവൂസ് കൃതജ്ഞതയും രേഖപ്പെടുത്തി.

ചാർട്ടർ ഓഫ് ഡിമാന്റ്
അവകാശ പത്രിക

തോട്ടിപ്പണിക്കാരുടേതിന് സമാനമായി അന്യന്റെ മാലിന്യം ശേഖരിച്ച് മാലിന്യശേഖരണ സംഭരണ സംസ്കരണ മേഖലയിൽ കാൽ നൂറ്റാണ്ടിലേറെ കാലമായി ജോലി ചെയ്യുന്ന തൊഴിലാളികളെ കേരള സർക്കാരോ തൊഴിൽ വകുപ്പോ തദ്ദേശസ്വയംഭരണ വകുപ്പോ, സ്ഥാപനങ്ങളോ നാളിതു വരെ തൊഴിലാളികളായി അംഗീകരിക്കുയോ ട്രേഡ് യൂണിയൻ അവകാശങ്ങൾ നടപ്പാക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കുവേണ്ടി എറണാകുളം ജില്ലാ മാലിന്യ ശേഖരണ തൊഴിലാളിയൂണിയൻ (TUCI )താഴെ പറയുന്ന ആവശ്യങ്ങൾ ഈ തൊഴിൽ മേഖലയിൽ 2024 ജനുവരി ഒന്നു മുതൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.

1) മാലിന്യ ശേഖരണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കുക.

2) മറ്റെല്ലാ തൊഴിൽ മേഖലയിലേയും പോലെ ഈ തൊഴിൽ മേഖലയിലും ട്രേഡ് യൂണിയൻ അവകാശവും സമഗ്രമായ തൊഴിൽ നിയമങ്ങളും നടപ്പാക്കുക.

3) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തൊഴിൽ ദായകനായി പ്രഖ്യാപിക്കുക. അതിന് ചട്ടം രൂപീകരിക്കുക.

4)6മാസത്തിലൊരിക്കൽ നാലു ജോഡി യൂണിഫോം, കൈയ്യുറ, മാസ്ക്, സാനിറ്റൈസർ, സോപ്പ്, ബൂട്ട് , മഴക്കോട്ട്, എന്നിവയും പ്രതിമാസം വാഷിംങ് അലവൻസ് , എന്നിവ നൽകുക 6 മാസത്തിലൊരിക്കൽ തൊഴിലിടങ്ങളിൽ ടി.ടി നൽകുക. മൂന്ന് മാസത്തിലൊരിക്കൽ തൊഴിൽ കേന്ദ്രങ്ങളിൽ വിദഗ്ദ്ധ സർക്കാർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധ, ചികിത്സാ സംവിധാനം ഒരുക്കുക.

5)തൊഴിലാളികൾക്ക് യൂണിഫോം ധരിക്കുന്നതിനും തൊഴിലിനു ശേഷം ദേഹശുദ്ധി വരുത്തുന്നതിനും വിശ്രമിക്കുന്നതിനും കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങളോടു കൂടിയ തൊഴിലാളി ഡ്രസ്സിംഗ് റൂമുകൾ അതാതു് കേന്ദ്രങ്ങളിൽ സ്ഥാപിക്കുക.

6)തൊഴിൽ ഉപകരണങ്ങൾ വാഹനങ്ങൾ എന്നിവ ഉറപ്പാക്കുക.

7) ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിരയാകുന്ന ഈ തൊഴിലാളിവർഗ്ഗത്തെ ഇ എസ്സ് ഐയിൽ ഉൾപ്പെടുത്തുക.

8) അപകടകരമായ അവസ്ഥയിൽ മാരകമായ സാംക്രമീക രോഗങ്ങൾക്കടിമകളാകുന്നതിനാൽ തൊഴിലാളികൾക്ക് ഇൻഷൂറൻസ് ഏർപ്പെടുത്തുക.

9)തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് കീഴിൽ പണിയെടുക്കുന്ന ഈ വിഭാഗം തൊഴിലാളികളുടെ വേതനം തദ്ദേശസ്വയംഭരണ സ്ഥാപനം മുഖാന്തിരം വിതരണം ചെയ്യുക.
മാരക രോഗങ്ങൾക്കടിമയാക്കുന്ന തൊഴിൽമേഖലയായതിനാൽ ഉയർന്ന വേതന പട്ടികയിൽ ഉൾപ്പെടുത്തുക. ഏഴ് വർഷം മുൻപ് നടപ്പാക്കിയ വീടൊന്നിന് 150 രൂപ എന്നതു് വില സൂചികയുടെ അടിസ്ഥാനത്തിൽ കാലാനുസൃതമായി ഉയർത്തുക. വർഷങ്ങളായി തൊഴിൽ ചെയ്തിരുന്നതും തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്ത് സ്വകാര്യ ഏജൻസികൾക്ക് കൈമാറിയതുമായ മുഴുവൻ സ്ഥാപനങ്ങളും തൊഴിലാളികൾക്ക് തിരിച്ചു നൽകുക.

10)ഗ്രാറ്റുവിറ്റിനടപ്പാക്കുക.

11 ) 8.33%മിനിമം ബോണസ് നടപ്പാക്കുക.

12) . കഠിനമായ കായിക തൊഴിൽ ചെയ്യുന്ന ഈ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്ക് പിരീഡ് കാലത്ത് അഞ്ചു ദിവസം വേതനത്തോട് കൂടിയ ലീവ് അനുവദിക്കുക.

13)രോഗഗ്രസ്തനാവുകയോ മരണപ്പെടുകയോ ചെയ്യുന്ന തൊഴിലാളി യുടെ ആശ്രിതർക്ക് തൊഴിൽ നൽകുക.

14)സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുക.

15)സ്വയം വിരമിക്കുന്നവർക്ക് തൊഴിൽ ആനുകൂല്യങ്ങൾ നൽകുക.

16)റെന്റ് അലവൻസ് നടപ്പാക്കുക

17)സ്വന്തംഭൂമിയും കിടപ്പാടുവും ഇല്ലാത്ത തൊഴിലാളികൾക്ക് സ്ഥലവും വീടും നൽകുക.

18 )ഉത്സവ ബത്ത അനുവദിക്കുക.

19) ഉപരിപഠനം വരെ കുട്ടികളുടെ വിദ്യാഭ്യാസം
സൗജന്യമായി നൽകുക.

20 ) തൊഴിലിലിരിക്കെ മരണമടയുന്ന തൊഴിലാളി കുടുംബത്തിന് 30 ലക്ഷം രൂപ മരണാനന്തര സഹായം അനുവദിക്കുക.

21 ) പാതിരാത്രി ഒരു മണി മുതൽ ജോലിക്കിറങ്ങുന്ന തൊഴിലാളികൾക്ക് രാവിലെ 6മണിക്കകവും വെളുപ്പിന് പണി ആരംഭിക്കുന്നവർക്ക് 10 മണിക്കകവും പണി പൂർത്തീകരിക്കാനാവുംവിധം വാഹനം എത്തിക്കുക.

22 ) ചില്ല്, ട്യൂബ്, ബൾബ് എന്നിവ സംഭരിച്ച് കയറ്റുന്നതിന് പ്രത്യേക അലവൻസ് നൽകുക. ജോലിക്കിടയിൽ അപകടങ്ങൾ മൂലം സംഭവിക്കുന്ന മുറിവ് ഉൾപ്പെടെയുള്ള ആര്യോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ നഷ്ടപരിഹാരം എന്നിവ നൽകുക.

23 ) വില സൂചികയുടെ അടിസ്ഥാനത്തിൽ വേതനം പുന:ക്രമീകരിക്കുക.

24) 2023 – ൽ ജോലിയിലിരിക്കെ മരണമടഞ്ഞ തൊഴിലാളി കുടുംബങ്ങൾക്ക് മിനിമം 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക.

24) സവർണ്ണ മാടമ്പികൾ അടിമകളോട് പെരുമാറുന്നതു് പോലെ തൊഴിലാളികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക.

25 ) രോഗബാധിതരായ തൊഴിലാളികൾക്ക് ആവശ്യമായ സൗജന്യ ചികിത്സയും ചികിത്സാ വിശ്രമ കാലയളവിൽ വേതനവും നൽകുക.

26 ) പൊതു അവധി ദിനങ്ങൾ, വിശേഷാൽ അവധി എന്നിവ ഈ മേഖലയിലും അനുവദിക്കുക.

27 )തൊഴിൽ സമയം 6 മണിക്കൂറായി നിജപ്പെടുത്തുക.
അതിനു് ശേഷമുള്ള ഓരോ മണിക്കൂറിനും അധിക കൂലി നൽകുക.

28)തൊഴിലാളികളുടെ വേതനത്തിൽ നിന്ന് 10% യൂസർ ഫീ പിരിക്കുന്നത് അവസാനിപ്പിക്കുക.

30 ) തൊഴിലാളികളെ സംരംഭകരാക്കി സ്വകാര്യ മേഖലയുടെ കൂലി അടികളാക്കാതിരിക്കുക.

വിശ്വാസപൂർവ്വം

പി.എൻ.ബാബു
സെക്രട്ടറി

ടി.സി. സുബ്രഹ്മണ്യൻ പ്രസിഡന്റ്

29/12/2023
എറണാകുളം.

 

 

You may also like

Leave a Comment