Home » സർക്കാർ പട്ടയം നൽകിയ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി അളന്ന് നൽകുക: ആദിവാസി ഭാരത് മഹാസഭ

സർക്കാർ പട്ടയം നൽകിയ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി അളന്ന് നൽകുക: ആദിവാസി ഭാരത് മഹാസഭ

by Jayarajan C N

സർക്കാർ പട്ടയം നൽകിയ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി അളന്ന് നൽകുക: ആദിവാസി ഭാരത് മഹാസഭ

നെൻമേനി: സർക്കാർ പട്ടയം നൽകിയ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി അളന്ന് നൽകണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് ആദിവാസി ഭാരത് മഹാസഭ നെന്മേനി വില്ലേജ് ആപ്പീസിന് മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. സംസ്ഥാന കാേ-ഓർഡിനേറ്റർ എ.എം. അഖിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഭൂരഹിതരായ ആദിവാസികളെ
ഭൂമിയുടെ ഉടമസ്ഥരാക്കി മാറ്റുക എന്ന വ്യാജേന വിതരണം ചെയ്യുന്ന ഒരു തുണ്ട് കടലാസിനെ പട്ടയം എന്ന് വിളിക്കുകയും അത്തരം കടലാസുകളെല്ലാം, ഭൂമി വി തരണം ചെയ്തതിനു തെളിവായി സുപ്രീംകാേടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു കൊണ്ട് സർക്കാരുകൾ ആദിവാസികളെ വഞ്ചിച്ചു എന്നദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കുറ്റപ്പെടുത്തി. 2011 ൽ ഇത്തരത്തിൽ 722 ‘പട്ടയങ്ങൾ’ വിതരണം ചെയ്തു. ഒരു കുടുംബത്തിന് പാേലും ഭൂമി കാെടുത്തില്ല.

ABM ജില്ലാ കോ-ഓർഡിനേറ്റർ എം.കെ. ഷിബു സ്വാഗതം പറഞ്ഞു, ഒണ്ടൻ പണിയൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. മനോഹരൻ, (ടി.യു. സി.ഐ ജില്ലാ സെക്രട്ടറി)(ഉണ്ണികൃഷ്ണൻ ചീരാൽ .(എ.ഐ.കെ.കെ.എസ്) തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. ആദിവാസി ഭാരത് മഹാസഭയുടെ പ്രവർത്തകർ ധർണ്ണ സംഘടിപ്പിക്കുന്നതിന് നേതൃത്വം കാെടുത്തു.

എം.കെ.ഷിബു
ജില്ലാ കാേ-ഓർഡിനേറ്റർ
ആദിവാസി ഭാരത് മഹാസഭ
Mob: 9562249610

You may also like

Leave a Comment