Home » ഡോ.എം.കുഞ്ഞാമന് ആദരാഞ്ജലികൾ  – CPI(ML) RED STAR

ഡോ.എം.കുഞ്ഞാമന് ആദരാഞ്ജലികൾ  – CPI(ML) RED STAR

by Jayarajan C N

ഡോ.എം.കുഞ്ഞാമന് ആദരാഞ്ജലികൾ  – CPI(ML) RED STAR

 

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും, സാമൂഹ്യ ചിന്തകനുമായ ഡോ എം കുഞ്ഞാമന്റെ വേർപാടിൽ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അതീവ ദുഃഖം രേഖപ്പെടുത്തുന്നു.

Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, തുടങ്ങിയ രചനകളിലൂടെ കീഴാള വർഗ്ഗ നിലപാടുകളിൽ നിന്നു കൊണ്ടുള്ള , തന്റേതായ സാമൂഹ്യ വിശകലന പരിപ്രേക്ഷ്യം അദ്ദേഹം മുന്നോട്ട് വെച്ചു.
‘എതിര് ‘ എന്ന തന്റെ ആത്മകഥ യിലുടെ കേരളീയ സമൂഹത്തിൽ എത്രമാത്രം ഭീഭത്സ മായായിരുന്നു ജാതി – ജന്മിത്വ മേൽകോയ്മ ആധിപത്യം നേടയിരുന്നതന്ന് അദ്ദേഹം കാണിച്ചു തന്നു .
കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്കരണ നടപടികളിലും ദലിത് – ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂരഹിതരായ അടിയാള ജനവിഭാഗങ്ങൾക്ക് ഭൂ ഉടമസ്ഥത നിഷേധിക്കപ്പെട്ടു എന്ന യാഥാർത്ഥ്യവും നിരവധി ലേഖനങ്ങ ളിലൂടെയും പ്രഭാഷണ ങ്ങളിലൂടെയും അദ്ദേഹം സ്ഥാപിച്ചെടുത്തു.

അധ:സ്ഥിത ജനവിഭാഗങ്ങൾക്കും പുരോഗമന – ജനാധിപത്യ ശക്തികൾക്കും അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാ നഷ്ടമാണ്.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഒരിക്കൽ കൂടി അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

സെക്രട്ടറി
സംസ്ഥാന കമ്മിറ്റി
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ

You may also like

Leave a Comment