കേരളീയ സമൂഹത്തെ പാഴ് വസ്തുക്കളാക്കുന്ന LDF സർക്കാർ ഉത്തരവിൽ ഗവർണ്ണർ ഒപ്പ് വെക്കരുത്
വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഫുഡ് വേസ്റ്റ് പ്ലാസ്റ്റിക്, പാഴ് വസ്തുക്കൾ എന്നിവ ശേഖരിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഹരിത കർമ്മസേനയ്ക്ക് യൂസർഫീസ് നൽകാത്തവർക്കെതിരെ ഭരണഘടനാ വിരുദ്ധമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരം സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ നിഷേധിക്കുന്നതിനുള്ള ഉത്തരവ് സർക്കാർ പാസ്സാക്കി ഗവർണ്ണർ ഒപ്പിടുന്നതിന് അയച്ചിരിക്കുന്നു. കരം അടക്കണമെങ്കിൽ യൂസർഫീ കുടിശ്ശിക തീർക്കാതെ കരം അടക്കാനാവില്ല. ഈ ഉത്തരവ് ഗവർണ്ണർ ഒപ്പിട്ടിട്ടില്ല എന്നാണറിയുന്നത്.
സ്വാതന്ത്രനന്തര ഇന്ത്യയിൽ കഴിഞ്ഞ 75 വർഷമായി ജനങ്ങൾ നികുതി അടക്കുന്നത് സർക്കാർ സേവനം ലഭിക്കുന്നതിന് വേണ്ടിയാണ്. മാലിന്യ ശേഖരണം സംഭരണം സംസ്കരണം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ സംവിധാനങ്ങൾ എന്നിവ മുഖാന്തിരമാണ് നിർവ്വഹിച്ചിരുന്നത്. എന്നാൽ, സർക്കാർ ലോക ബാങ്കിൽ നിന്ന് കടം എടുക്കാൻ തുടങ്ങിയതോടെ ലോകബാങ്ക് വയ്ക്കുന്ന ഉപാധികൾ അംഗീകരിച്ച് എല്ലാ സേവന പ്രവർത്തനങ്ങളും അവസാനിപ്പിച്ച് അവ ലാഭാധിഷ്ടിത വ്യവസായ മോ കച്ചവടമോ ആക്കി മാറ്റാൻ ബാദ്ധ്യസ്ഥമാവുന്നു.
മാലിന്യ ശേഖരണം, പൊതുവിടം ക്ലീനിങ് തുടങ്ങിയ പ്രാഥമീക കർത്തവ്യങ്ങൾ പോലും സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് കൈമാറുകയാണ്. കാൽ നൂറ്റാണ്ടു കാലമായി മാലിന്യ ശേഖരണ മേഖലയിൽ സ്വകാര്യവൽക്കരണം പൂർത്തീകരിക്കാൻ ഹരിത കർമ്മസേന എന്ന പേരിൽ കുടുംബശ്രീയെ ഉപയോഗിച്ച് സന്നദ്ധ സംരഭക സേനയ്ക്ക് സർക്കാർ രൂപം നക്കുകയും തൊഴിലാളിവിരുദ്ധവും ജനവിരുദവുമായ സ്വകാര്യ സേനയുടെ ലേബലിൽ സ്വകാര്യ കുത്തകകൾക്ക് നമ്മുടെ അടുക്കളയിൽ പോലും കടന്നു കയറി അടുക്കള മാലിന്യം വരെ ലാഭ വ്യവസായമാക്കി മാറ്റുകയും അതിനു് സ്വകാര്യ കമ്പനികൾക്ക് നമ്മിൽ നിന്ന് ഫീസ് പിരിച്ച് കൊടുക്കുന്നതിനു് ഉത്തരവ് നിയമസഭ പാസ്സാക്കുകയും ഒപ്പിടാൻ ഗവർണ്ണർക്ക് നൽകുകയും ചെയ്തിരിക്കുന്നു. ഈ മേഖലയിലെ തൊഴിലാളികളെ മനുഷ്യരായോ തൊഴിലാളികളായോ അംശീകരിക്കാത്ത ഈ സർക്കാർ ഉത്തരവ് ഗവർണ്ണർ ഒപ്പ് വയ്ക്കരുതെന്ന് മാലിന്യ ശേഖരണ തൊഴിലാളിയൂണിയൻ TUCI ബ ഗവർണ്ണറോട്അഭ്യർ ർത്ഥിക്കുന്നു.
മാലിന്യ ശേഖരണം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും സ്വകാര്യവൽക്കരിക്കുന്നതിനു് ഒറ്റക്കെട്ടായി നിൽക്കുന്ന LDF, UDF , BJP മുന്നണികളുടെ ജനവിരുദ്ധ സ്വകാര്യവൽക്കരണ നയത്തിനെതിരെ തൊഴിലാളി വർഗ്ഗം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇതു് തൊഴിലാളിവർഗ്ഗത്തിന്റെ മാത്രം പ്രശ്നമല്ലെന്നുംമുഴുവൻ കേരളീയരുടേയും ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും തിരിച്ചറിഞ്ഞു് ഈ ജനവിരുദ്ധനയത്തിനെതിരായ പോരാട്ടത്തെ പിന്തുണക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ടി.സി. സുബ്രഹ്മണ്യൻ പി.എൻ ബാബു
പ്രസിഡന്റ് സെക്രട്ടറി.