കുട്ടിക്കാലം മുതൽ അതിജീവനത്തിനായി അന്യന്റെ മാലിന്യം ശേഖരിക്കുന്ന
തൊഴിൽ ചെയ്യേണ്ടിവന്ന സഖാവ് ശശി തൊഴിൽ ചെയ്യാൻ കഴിയാത്ത വിധം മാരകമായ
ബ്രെയിൻ ട്യൂമർ ബാധിച്ച് ഏതാനും മാസങ്ങളായി കിടപ്പിലായിരുനു.
CITU വിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളോട് വിയോജിച്ച് യൂണിയർ ഉപേക്ഷിച്ച് TUCI ൽ ചേർന്ന് എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ട സഖാവായിരുന്നു കണ്ണൻ എന്നറിയപ്പെടുന്ന ശരി.
തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക്ക് കുടിയേറി കൊച്ചിൻ കോർപ്പറേഷനിൽ മാലിന്യ ശേഖരണ തൊഴിലാളിയായിരിക്കെ കുഴഞ്ഞു വീണ് ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട സ ശശിക്ക് കൊച്ചി കോർപറേഷൻ ഭരണാധികാരികൾ യാതൊരു സഹായവും ചെയ്തില്ല കാൽ നൂറ്റാണ്ടു കാലം കൊച്ചിയിലെ ജനങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം ഹോമിച്ച സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കുന്നു.
മാലിന്യ ശേഖരണ തൊഴിലാളികളെ മനുഷ്യരായി പോലും അംഗീകരിക്കാത്ത കോർപ്പറേഷൻ ഭരണാധികാരികൾ നാളിതു വരെ യാതൊരു തൊഴിൽ നിയമവും മാലിന്യ ശേഖരണ തൊഴിൽ മേഖലയിൽ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ഏഴുമാസമായി TUCI അതിനു വേണ്ടിയുള്ള നിരന്തര പ്രക്ഷോഭത്തിലായിരുന്നു. സഖാവിന്റെ മരണം ഈ മേഖലയിലെ തൊഴിലാളി വർഗ്ഗത്തിന്റെ അവകാശ പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാവട്ടെ ……..
റ്റി സി സുബ്രഹ്മണ്യൻ