Home » വിലക്കയറ്റം തടയൂ … ജീവിക്കാൻ അനുവദിക്കൂ..

വിലക്കയറ്റം തടയൂ … ജീവിക്കാൻ അനുവദിക്കൂ..

by Jayarajan C N

വിലക്കയറ്റം തടയൂ
ജീവിക്കാൻ അനുവദിക്കൂ

 

എറണാകുളത്ത് കലൂരിൽ സ.ടി.സി .സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ നടന്ന സായാഹ്ന ധർണ്ണ സ.എം.കെ. ദാസൻ ഉൽഘാടനം ചെയ്തു
കോർപ്പറേറ്റ് കുത്തകകളും വൻകിട കവടക്കാരും ഇടനിലക്കാരും കാർഷികോൽപ്പന്നങ്ങൾ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയ്ക്ക് മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി കർഷകന് തറവില പോലും നൽകാതെ വിലത്തകർച്ചസൃഷ്ടിക്കുകയും ഉൽപ്പന്നങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത കുത്തകകൾ വിപണിയിൽ തീവില ഈടാക്കുകയും ചെയ്യുന്ന വൈരുദ്ധ്യമാണ് രാജ്യത്തെ നിത്യോപയോഗ സാധങ്ങളുടെ വിപണന മേഖലയിൽ നടക്കുന്നത്. അടിക്കടികറണ്ട് ചാർജ്ജ് , പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ്, ഗ്യാസ് ചാർജ്ജ് വർദ്ധനവ് എന്നിവയിലൂടെ സാധാരണക്കാർ, തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് ജീവിക്കാൻ കഴിയാ ആ അവസ്ഥയാണുള്ളത്. ജീവിതത്തിന്റെ സമസ്ത മണ്ഢലത്തിലും വിലക്കയറ്റം സൃഷ്ടിക്കുന്ന കോർപ്പറേറ്റ് കൊള്ളക്കും പൂഴ്ത്തിവെപ്പിനും അഴിമതിക്കും എതിരായി പ്രക്ഷോഭരംഗത്തിറങ്ങുകയല്ലാതെ മറ്റു മാർഗ്ഗമില്ലാത്ത സാഹചര്യത്തിലാണ് സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന വ്യാപകമായി വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുന്നതെന്ന് സായാഹ്ന ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് സഖാവ് വിശദീകരിച്ചു. സായാഹ്ന ധർണ്ണയെ അഭിസംബോധന ചെയ്ത് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും കേരള വ്യാപാരി വ്യവസായി സംസ്ഥാന കൗൺസിൽ അംഗവുമായ സ. ഷാജഹാൻ അബ്ദുൾ ഖാദർ , എം.കെ കൃഷ്ണൻ കുട്ടി, അനൂപ് ഉമ്മൻ, എന്നീ സഖാക്കൾ അഭിവാദ്യം ചെയ്തുസംസാരിച്ചു. സ. എ.ജെ. ഷീബ സ്വാഗതവും കെ.എസ് സിന്ധു നന്ദിയും രേഖപ്പെടുത്തി.

You may also like

Leave a Comment