സുനിൽ ദത്ത് അനുസ്മരണം നടത്തി.
സി.പി.ഐ (എം എൽ റെഡ് സ്റ്റാർ വൈപ്പിൻ ഏരിയാ കമ്മിറ്റിയുടെ ആദിമുഖ്യത്തി ഞാറക്കൽ ആശുപത്രിപ്പിയിൽ ഏരിയ സെക്രട്ടറി കെ.എസ് സുധീറിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സുനിൽ ദത്ത് അനുസ്മരണം കേന്ദ്രകമ്മിറ്റി അംഗം എം കെ ദാസൻ ഉദ്ഘാടനംനം ചെയ്തു. 1987 മുതൽ പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിച്ച സുനിൽ ദത്ത് ലോകബാങ്ക് സംഘത്തെ ഉപരോധിച്ച സമരത്തിൽ മർദ്ദനത്തിനും ജയിൽ വാസത്തിനും വിധേയനായി. വൈഷിൻ കരയുടെ കുടിവെള്ള ദൗർലഭ്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പതിറ്റാണ്ടുകൾ നീണ്ട കുടിവെള്ള സമരത്തിൽ ഞാറക്കൽ പഞ്ചായത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിലും , തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. സാംസ്കാരിക രംഗത്തും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു.. കവികളുടെ ഫെയ്യ്സ്ബുക്ക് കൂട്ടായ്മയിലെ കുറിപ്പ് പ്രവചനം പോലെ സുനിൽ ദത്തിന്റെ ജീവൻ അപഹരിച്ചു. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സിനിമാ താരം അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയുടെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു സുനിൽ ദത്ത്. ഡെപ്യൂട്ടിവാർ ഫ് സൂപ്രണ്ടായി കൊച്ചിൻ പോർട്ടിൽ സേവനം അനുഷ്ടിക്കെ അഞ്ചു വർഷം കൂടി സേവന കാലാവധി അവശേഷിക്കെയാണ് ഹൃദയാഘാതം മൂലം സൂ നിൽ ദത്ത് മരണത്തിന് കീഴടങ്ങിയതെന്ന് ഉൽഘാടകൻ വിശദീകരിച്ചു. ഞാറക്കൽ പഞ്ചായത്തു് പ്രസിഡന്റ് മിനി കോലഞ്ചേരി, പാർട്ടി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ടി.സി സബ്രഹ്മണ്യൻ, ഛായാഗ്രാഹകൻ അനൂപ് ഉമ്മൻ, സിന്ധു സുനിൽ ബ്രാഞ്ച് സെക്രട്ടറി പി.ജെ. ആന്റണി എന്നിവർ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു.
കെ.എസ്.സുധീർ
ഏരിയാ സെക്രട്ടറി
വൈപ്പിൻ
ഞാറക്കൽ
19/8/2023