Home » താനൂർ ബോട്ടപകടത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നു

താനൂർ ബോട്ടപകടത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നു

by Jayarajan C N

താനൂർ ബോട്ടപകടത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നു.

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി.

അൽപ്പം പോലും സുരക്ഷിതത്വം ഏർപ്പെടുത്താതെയുള്ള യാത്രകൾ നിരവധി അപകടങ്ങളാണ് സംസ്ഥാനത്തുടനീളം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അനധികൃത യാത്രകൾക്ക് മൗനാനുവാദം നൽകുന്ന അധികാരികളുടെ സങ്കുചിത താത്പര്യങ്ങളാണ് താനുരിൽ സംഭവിച്ചതു പോലുള്ള ഇത്തരം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. വാഹനങ്ങളിൽ ഉൾകൊള്ളാൻ കഴിയുന്നതിലും ഇരട്ടി ആളുകളെ കുത്തിക്കയറ്റുന്നു. ബോട്ടുകൾക്കും മറ്റു കടത്തുവഞ്ചികൾക്കും മതിയായ
ലൈസൻസുകൾ പോലും നിർബന്ധമാക്കുന്നില്ല. യാത്രക്കാര്‍ക്ക് ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നില്ല.
ഇതുപോലുള്ള കാരണങ്ങൾ കൊണ്ടാണ്
മരണ സംഖ്യ ഇത്രയും വർദ്ധിക്കുന്നത്.

ചട്ടവിരുദ്ധമായി ഫിഷിംഗ് ബോട്ട് ടൂറിസ്റ്റ് ബോട്ടായി രൂപാന്തരപ്പെടുത്തി സർവ്വീസ് നടത്താൻ അനുമതി നൽകിയ പോർട്ട് ട്രസ്റ്റാണ് താനൂർ ബോട്ട് കൂട്ടക്കുരുതിയുടെ ഉത്തരവാദികൾ .
താനുർ ബോട്ട് അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിര നഷ്ടപരിഹാരം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സംസ്ഥാനത്തുടനീളം ഏതു സമയത്തും ആവർത്തിക്കാൻ സാധ്യതയുള്ള ഇത്തരം അപകടങ്ങളെ
തടയുവാൻ ആവശ്യമായ അടിയന്തര നടപടികൾ ഗ്രാമ പഞ്ചായത്തു തലങ്ങളിൽ തന്നെ സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പം ദു:ഖത്തിൽ പങ്കു ചേരുന്നു.

എം.പി. കുഞ്ഞിക്കണാരൻ ,സെക്രട്ടറി,
സി.പി.ഐ. (എം.എൽ) റെഡ് സ്റ്റാർ .
സംസ്ഥാന കമ്മിറ്റി .

കേരള.
08/05/2023.

You may also like

Leave a Comment