ഇന്ധന വിലവർദ്ധനവിനെതിരെ മാർച്ച് 11 സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നു
ജനങ്ങളെ ജീവിക്കാനനുവദിക്കാത്ത വിധം പാചകവാതകത്തിന് വീണ്ടും ഭീമമായിവില വർദ്ധിപ്പിച്ചിരിക്കുകയാണ്. ഗാർഹിക ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഗ്യാസിന് 50 രൂപയും വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഗ്യാസ് സിലിണ്ടറിന് 351 രൂപയുമാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. വില വർദ്ധനവിന് ശേഷം1110 രൂപയായി ഗാർഹിക ആവശ്യങ്ങൾക്കുളള ഗ്യാസ് സിലിണ്ടറിന്റെ വില. ഗാർഹിക ആവശ്യങ്ങൾക്കുള്ള
പാചകവാതക വില 1110 രൂപയാക്കി ഉയർത്തി സാധാരണ ജനങ്ങളുടെ മുതുകിൽ അമിതഭാരം കയറ്റിയപ്പോൾ അദാനി കമ്പനി അതിന്റെ ഓഹരി വിലയിൽ നേട്ടമുണ്ടാക്കിയിരിക്കുകയാണ്.
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരി മുതൽ 31 ദിവസമായി താഴേക്ക് പൊയ്ക്കാണ്ടിരുന്ന ഓഹരി വില മെച്ചപ്പെടുത്തിയിരിക്കുന്നു. ഒരു വശത്ത് തന്റെ തീവ്രവലത് നയങ്ങളിലൂടെ കോർപ്പറേറ്റ് അനുകൂല പരിപാടികൾ അടിച്ചേൽപ്പിക്കുമ്പോൾ , മറുവശത്ത് വർഗ്ഗീയത ആളിക്കത്തിച്ച് തിരഞ്ഞെടുപ്പ് നേട്ടങ്ങളും കൈപ്പിടിയിലൊതുക്കുന്നു. പൊലീസും ജുഡീഷ്യറിയും ഉൾപ്പെടെയുള്ള സകല സർക്കാർ ഏജൻസികളെയും വരുതിയിൽ നിർത്തിക്കൊണ്ട് കോടതി വിധികളെ അട്ടിമറിക്കുന്ന നവഫാസിസ്റ്റ് പ്രയോഗങ്ങൾ നിർലജ്ജം നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ , നിർഭയരായി റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരെ എന്നു വേണ്ട തങ്ങളുടെ ആജ്ഞാനുവർത്തികളല്ലാത്തവരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചും ജീവിതത്തിൽ നിന്ന് തന്നെ പറഞ്ഞയച്ചും സ്വേച്ഛാധികാരം ഭീബത്സമായ രീതിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ആജ്ഞാനുവർത്തികളായവർക്ക് പ്രതിഫലമായി ഉയർന്ന സ്ഥാനങ്ങൾ നൽകി ജനങ്ങളെയും നിയമവ്യവസ്ഥയെത്തന്നെയും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിലേക്ക് അതിശീഘ്രം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാർശക്തികൾക്കെതിരെ രാജ്യത്തെ മുഴുവൻ പുരോഗമന ജനാധിപത്യ ശക്തികളും ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
തീവില തടയൂ ജീവിക്കാൻ അനുവദിക്കു എന്ന ആവശ്യമുന്നയിച്ചു കൊണ്ട് കേന്ദ്ര സർക്കാറിന്റെ ഈ ജനവിരുദ്ധ നടപടിക്കെതിരെ മാർച്ച് 11 ന് പ്രിതിഷേധ ദിനം ആചരിക്കുകയാണ്
വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി പ്രകടനങ്ങൾ ,
.യോഗങ്ങൾ, സയാഹ്ന ധർണകൾ എന്നിവസംഘടിപ്പിക്കും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങൾക്കെതിരെ ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നോടിയായാണ് മാർച്ച് 11 ന്റെ പ്രതിഷേധ ദിനാചരണവുംകാമ്പെയിനും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്.
സെക്രട്ടറി,
കേരള സംസ്ഥാന കമ്മിറ്റി ,
CPIMLRED STAR .
03/03/2023.