Home » അട്ടപ്പാടി മാർച്ച് വിജയിപ്പിക്കുക

അട്ടപ്പാടി മാർച്ച് വിജയിപ്പിക്കുക

by Jayarajan C N

സഖാക്കളെ

കഴിഞ്ഞ നിരവധി വർഷങ്ങളായി അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നമ്മുടെ പ്രസ്ഥാനം സമരം ചെയ്തു കൊണ്ടിരിക്കയാണ്. ആദിവാസി ജനവിഭാഗങ്ങളെ വംശഹത്യയിലേക്ക് നയിക്കുന്ന ഭരണകൂട നയങ്ങൾ ഒരു സമൂഹമാകെ പരമ്പരാഗതമായി കൈവശം വെച്ച് കൃഷിചെയതിരുന്ന പതിനായിരക്കണക്കിന്‌ ഏക്കർ ഭൂമി അന്യാധീനപ്പെട്ട് ഭൂമാഫിയകളുടെ കൈകളിലേക്ക് എത്തിച്ചു. ഇങ്ങനെ അന്യാധീനപ്പെട്ട ഭൂമി നിയമപരമായും അല്ലാതെയും തിരിച്ചു പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അട്ടപ്പാടിയിലെ സഖാക്കൾ നടത്തുന്ന പ്രക്ഷോഭം . ഈ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്‌വേണ്ടിയാണ് പാർട്ടി സംസ്ഥാന കമ്മിറ്റി നവമ്പർ 15 ന് 2 മണിക്ക് അട്ടപ്പാടി മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

അതു പോലെ പോത്തു പാടിയിൽ നമ്മൾ നടത്തിയ പ്രക്ഷോഭവും നിയമപരമായ പോരാട്ടവുമാണ് 2700 ഏക്കർ ആദിവാസി ഭൂമി റിസോർട്ട് മാഫിയകൾക്ക് അടിയറവെക്കാനുള്ള സർക്കാർ നീക്കത്തെ പരാജയപ്പെടുത്തിയത്.

1975 ACFS രൂപീകരിക്കുമ്പോൾ പല പ്രദേശങ്ങളിൽ നിന്നും തെരഞ്ഞടുത്ത 120 ആദിവാസി കുടുംബങ്ങളെ താമസിപ്പിച് കൊണ്ടാണ് വരടി മലഊര് ഉൾപ്പെടെ രൂപം കൊള്ളുന്നത്. 47 വർഷം പിന്നിടുമ്പോൾ ഇങ്ങനെ രൂപം കൊടുത്ത പല ഊരുകളിലും ഒരു കുടുംബം പോലും താമസമില്ല. പൊളിഞ്ഞു വീണ വീടുകളുള്ള പ്രേതഭൂമി മാത്രം. ഒന്നര കോടിയിൽ പരം രൂപ ചെലവ്ഴിച്ച് ആദിവാസികൾക്കായ് രൂപം കൊടുത്തതേയില തോട്ടം കാട് ആയി മാറി. അനാഥരായ ആദിവാസികൾ പലരും മലയിറങ്ങി ഊരില്ലാത്തവരായി അലഞ്ഞുതിരിയുന്നു. പല കുടുംബങ്ങളെക്കുറിച്ചും ഒരു വിവരവുമില്ല. ഇവർക്ക് 5 ഏക്കർ ഭൂമി വീതം വിതരണം ചെയ്യാൻ വേണ്ടി യുള്ള പട്ടയങ്ങൾ AC FS നൽകിയിരുന്നുവെങ്കിലും, ഇത്തരം ഊരുകളും ഊരുകളിലെ ആദിവാസികളും അപ്രത്യമാകുന്നതിന് ഉത്തരവാദികൾ ഭരിച്ചു കൊണ്ടിരിക്കുന്നവരാണ്.

ഇതുപോലെ മറ്റ് രണ്ടു ഊരുകൾ കൂടി ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പഠിക്കുന്നതിന് വേണ്ടിയാണ് പാർട്ടി CC യുടെ പ്രതിനിധിസംഘം അട്ടപ്പാടി വരടി മലഊര് നവമ്പർ 14 ന് സന്ദർശിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്..

ആദിവാസി സമൂഹത്തോട് ഭരണകൂടം കാണിക്കുന്ന ക്രൂരതയുടെ ഏറ്റവും നല്ല ഉദാഹരണമായി അട്ടപ്പാടിയിലെ ഊരു ജീവിതങ്ങൾ മാറിക്കഴിഞ്ഞിരിക്കെ പാർട്ടി പ്രതിനിധിസംഘത്തിന്റെ വരടി മലഊരു സന്ദർശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചിരിക്കയാണ്. വയനാട്, ഇടുക്കി, പത്തനംതിട്ട , കോട്ടയം തുടങ്ങിയ ജില്ലകളിൽ ശക്തമായ ഭൂസമരം വികസിപ്പിക്കുന്നതിന് സഹായകരമായ രീതിയിൽ അട്ടപ്പാടി മാർച്ച് വമ്പിച്ച വിജയമാക്കി മാറ്റാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്.

 

* അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻഭൂമാഫിയകൾക്കെതിരെ  അട്ടപ്പാടിയിലെ  ആദിവാസികൾ നടത്തുന്നപോരാട്ടങ്ങൾക്കഭിവാദ്യങ്ങൾ .

 

* ആദിവാസി സമൂഹത്തെ വംശഹത്യയിലേക്ക് വലിച്ചെറിയുന്ന സർക്കാർ നയത്തിനെതിരെ .സമരരംഗത്തിറങ്ങുക.

 

*അട്ടപ്പാടിയിൽ നിന്നും ഭൂമാഫിയകളെ ചവുട്ടി പുറത്താക്കുക.

 

CPIML Red star

കേരള സംസ്ഥാന കമ്മിറ്റി ,

You may also like

Leave a Comment