Home » ജാതിവ്യവസ്ഥയും സമൂഹത്തിന്റെ ജനാധിപത്യവൽകരണവും.

ജാതിവ്യവസ്ഥയും സമൂഹത്തിന്റെ ജനാധിപത്യവൽകരണവും.

സംവാദം

by Jayarajan C N

                      ലോകത്ത് മറ്റെങ്ങും നിലനിന്നിട്ടില്ലാത്ത വർണ്ണ -ജാതി വ്യവസ്ഥ ഇന്ത്യൻ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിനും മുന്നോട്ടു പോക്കിനും ശക്തമായ വിലങ്ങുതടിയായി നിലനിൽക്കുന്നു. അത് അദ്ധ്വാനിക്കുന്ന മഹാ ഭൂരിപക്ഷം വരുന്ന ദലിത് -ജനവിഭാഗങ്ങളെ , ഇതര കീഴാള വിഭാഗങ്ങളെ , സ്ത്രീകളെ , മനുഷ്യരായി പോലും പരിഗണിക്കുന്നില്ല.
ഉച്ചനീചത്വങ്ങളും വിവേചനങ്ങളും , കീഴാള ജനവിഭാഗങ്ങൾക്കെതിരായ അടിച്ചമർത്തലും, ജനാധിപത്യമെന്ന വാക്കിനെപ്പോലും അർത്ഥ രഹിതമാക്കുന്നു.

നികൃഷ്ഠമായ ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യാതെ , സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം സാധ്യമല്ല എന്ന ഉറച്ച നിലപാട്
ഭരണഘടനാ ശിൽപിയായായ Dr. അംബേദ്കർ ഉൾപ്പെടെയുള്ളവർ ഉയർത്തിപ്പിടിച്ചിരുന്നു.

അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ ജാതിവ്യവസ്ഥ ഏതൊരു സംവർഗ്ഗത്തിലേക്കും കടന്നു കയറി സമസ്ത മണ്ഡലങ്ങളിലും സ്വാധീനമുറപ്പിക്കുന്നു.

മറ്റു ലോക രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി നമ്മുടെ രാജ്യത്തെ മിച്ചമൂല്യ സമാഹരണത്തിലും വർഗ്ഗ രൂപവൽക്കരണത്തിലും ജാതി വഹിക്കുന്ന പങ്കിനെ
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശരിയായി വിശകലനം ചെയ്യാനും വിലയിരുത്താനും കഴിഞ്ഞില്ല. അതിലൂടെ, വർഗ്ഗ സമരത്തിന്റേയും വർണ്ണ സമരത്തിന്റേയും പരസ്പര ബന്ധിത സ്വഭാവം മനസ്സിലാക്കുന്നതിൽ വന്ന വീഴ്ചകൾ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിന് വിഘാതമായി മാറി. ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌പ്രസ്ഥാനത്തെ മുരടിപ്പിച്ചു നിർത്തുന്നതിൽ ഇതു വഹിച്ച പങ്ക് വളരെ വലുതാണ്.

ജാതി വിഭജനം ഉപരിഘടനയുടെ മാത്രമല്ല സമൂഹത്തിലെ സമ്പദ് വ്യവസ്ഥയുടേയും അവിഭാജ്യ ഘടകമാണ്.
ജാതിവ്യവസ്ഥക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത സമരത്തിൽ വരുന്ന ദൗർബ്ബല്ല്യങ്ങൾ സഹായിക്കുന്നത് ജാതിവ്യവസ്ഥയേയും,
ഗോത്രവർഗ്ഗ അടിച്ചമർത്തലിനേയും സ്ഥാപനവൽക്കരിക്കുന്ന ഭരണവർഗ്ഗങ്ങളെയാണ്.

ഭൂ ഉടമസ്ഥതയിൽ നിന്ന് പോലും കീഴാള ജനവിഭാഗങ്ങളെ അകറ്റി നിർത്തി
ഉന്നത ജാതിക്കാരുടെ അടിമകളാക്കി മാറ്റിയ ബ്രഹ്മണ്യത്തെ , മനുസ്മൃതിയെ ഭരണഘടനയാക്കണമെന്ന് വാദിച്ച ശക്തികളാണ് ഇന്ന് ഭരണം കയ്യാളുന്നത്. ഭരണഘടനാ രൂപവൽക്കരണ വേളയിൽ പോലും RSS അത് പ്രഖ്യാപിച്ചു. ലോക മൂലധന ശക്തികളുടെ താത്പര്യങ്ങളുമായി ഇതിനെ വിളക്കി ചേർത്തു കൊണ്ടാണ് മനുവാദത്തെയും ജാതിവ്യവസ്ഥയേയും RSS സ്ഥാപിച്ചെടുക്കുന്നത്.

ജാതീയ അടിച്ചമർത്തലുകൾ ഇന്ത്യയെങ്ങും വ്യാപകമാകുന്നു. ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യ അവകാശങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നു. ഉന്നത വിദ്യഭ്യാസ മേഖലകളിൽ പോലും ഇന്ന് ജാതി
വിവേചനം മറനീക്കി പുറത്തു വരുന്നു.

ജാതി വ്യവസ്ഥയെത്തന്നെ തകർക്കാൻ കഴിയും വിധം ജാതീയ അടിച്ചമർത്തലുകൾക്കെതിരെ വളർന്നു വരുന്ന ചെറുത്തു നിൽപ്പുകളെ ശക്തിടുത്തേണ്ടതുണ്ട്.

ഇത്തരമൊരു സമീപനത്തിൽ നിന്ന് കൊണ്ടാണ് CPI (ML)
റെഡ് സ്റ്റാർ ജാതിവ്യവസ്ഥക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നത്.
അതിന്റെ ഭാഗമായാണ് പന്ത്രണ്ടാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് ജാതിവ്യവസ്ഥയും
സമൂഹത്തിന്റെ ജനാധിപത്യവൽക്കരണവും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നത്.

ആമുഖം.

സ.കെ.എൻ. രാമചന്ദ്രൻ
[ ജനറൽ സെക്രട്ടറി, CPIML റെഡ് സ്റ്റാർ ]

സപ്തംബർ 12 വൈകീട്ട് 3 മണി.
സ്പോർട്സ് കൗൺസിൽ ഹാൾ .
കോഴിക്കോട് .

പങ്കെടുക്കുന്നവർ.

സണ്ണി എം.കപിക്കാട്,
സി എസ്‌ മുരളി
മാളവിക ബിന്നി,
പി.എൻ.സനാതനൻ ,
ഒ.പി.രവീന്ദ്രൻ ,
എം.വി. കരുണാകരൻ .

പങ്കെടുക്കുക. വിജയിപ്പിക്കുക

സ്വാഗത സംഘം .
contact.No.9745338072

You may also like

Leave a Comment