Home » കപട രാജ്യസ്നേഹത്തിൻ്റെ പേരിൽ മനുഷ്യരെത്തല്ലിക്കൊല്ലുന്ന സംഘപരിവാർ രാഷ്ട്രീയത്തെ തൂത്തെറിയുക. രാമനാരായൺ ഭയാർ: ഫാസിസ്റ്റ് “വിദ്വേഷ പ്രചാരണ”ത്തിന്റെ ഇര

കപട രാജ്യസ്നേഹത്തിൻ്റെ പേരിൽ മനുഷ്യരെത്തല്ലിക്കൊല്ലുന്ന സംഘപരിവാർ രാഷ്ട്രീയത്തെ തൂത്തെറിയുക. രാമനാരായൺ ഭയാർ: ഫാസിസ്റ്റ് “വിദ്വേഷ പ്രചാരണ”ത്തിന്റെ ഇര

by Jayarajan C N

കപട രാജ്യസ്നേഹത്തിൻ്റെ പേരിൽ മനുഷ്യരെത്തല്ലിക്കൊല്ലുന്ന സംഘപരിവാർ രാഷ്ട്രീയത്തെ തൂത്തെറിയുക.

രാമനാരായൺ ഭയാർ: ഫാസിസ്റ്റ് “വിദ്വേഷ പ്രചാരണ”ത്തിന്റെ ഇര

വംശീയ-ജാതി ബോധത്തിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യരെ അപരന്മാരായി കാണുകയും അക്രമിക്കുകയും ചെയ്യുന്ന
ഫാസിസ്റ്റ് അജണ്ടയുടെ ഏറ്റവും നല്ല ഉദാഹരണമാണ് വാളയാർ സംഭവം.
ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ നിന്നുള്ള 31 വയസ്സുള്ള കുടിയേറ്റ തൊഴിലാളിയായ രാംനാരായൺ ഭയാറിനെ യാണ് ഇന്നലെ പാലക്കാട് ജില്ലയിലെ വാളയാറിനടുത്ത് ഒരു കൂട്ടം റൗഡികൾ തല്ലിക്കൊന്നത്.
മനഃപൂർവമായ കൊലപാതകത്തിൽ പത്തോളം പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും , അറസ്റ്റിലായ അഞ്ച് പേരിൽ നാലുപേരും ആർ‌എസ്‌എസ്-ബിജെപി ഗുണ്ടകളാണ്.
രാംനാരായൺ ഭയാറിനെ ദേശീയതയുടെ പേരിൽ ചോദ്യം ചെയ്യുകയും “ബംഗ്ലാദേശി” എന്നും “കള്ളൻ ” എന്നും മുദ്രകുത്തി കൊലപ്പെടുത്തുകയുമാണ് ചെയ്തത്..
വാളയാറിൽ ജോലി ചെയ്യുന്ന സ്വന്തം സഹോദരനെ കാണുന്നതിനും തനിക്കും ഒരു തൊഴിൽ തരപ്പെടുത്തുന്ന
തിനും വേണ്ടിയാണ് രാം നാരായണൻ ഭയാർ വാളയാറിൽ എത്തിയത്.
ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ട
വരുമായ സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ളതും അവരെ കൂട്ടക്കൊല ചെയ്യുന്നതും ആയ ആൾകൂട്ട അക്രമണവും കേരളത്തിൽ പുതിയതല്ല.
2018 ൽ, അട്ടപ്പാടിയിൽ, ആദിവാസി യുവാവായ മധുവിനെ സമാനമായ രീതിയിൽ ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി.
ഹിന്ദുത്വ ഗുണ്ടകളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയും കൊലപാതകത്തിന് മുമ്പ് ‘ദേശീയത’
മുദ്ര കുത്തുന്നതിലൂടെയും നടക്കുന്ന ഇപ്പോഴത്തെ കുറ്റകൃത്യം, അഖിലേന്ത്യാ തലത്തിൽ കുടിയേറ്റക്കാരെയും ന്യൂനപക്ഷങ്ങളെയും ഒറ്റപ്പെടുത്തുന്ന ഹിന്ദുത്വ പ്രചാരണങ്ങളുടേയും ഭാഗമാകുമ്പോൾ
ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണ്..
രാമനാരായണൻ ഭയാറിന്റെ ദാരുണമായ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സർക്കാർ ചെലവിൽ അദ്ദേഹത്തിന്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകുകയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ടതുണ്ട്.
ഫാസിസ്റ്റ് ശക്തികളോടുള്ള പ്രീണന നയത്തിൽ നിന്ന് വിട്ടുനിൽക്കുകയും, സംഘപരിവാർ കേന്ദ്രങ്ങൾ ന്യൂനപക്ഷങ്ങൾക്കും കുടിയേറ്റ തൊഴിലാളികൾക്കുമെതിരെ അഴിച്ചുവിടുന്ന വിഷലിപ്തമായ വിദ്വേഷ പ്രചാരണത്തിന് അറുതി വരുത്താൻ അടിയന്തിര നടപടികളും സ്വീകരിക്കുകയും വേണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
കപടമായ ‘രാജ്യസ്നേഹ,ത്തിൻ്റെയും മതത്തിൻ്റേയും ജാതിയുടേയും പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഘപരിവാർ ഫാസിസ്റ്റ് ശക്തികളെ കേരളത്തിൻ്റെ മണ്ണിൽ നിന്നും തൂത്ത് മാറ്റാൻ മുഴുവൻ ജനങ്ങളും ഐക്യപ്പെടണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
കേരള സംസ്ഥാന കമ്മിറ്റി.

20.12.2025.
എറണാകുളം.

You may also like

Leave a Comment