ദിലീപിനെ കുറ്റ വിമുക്തമാക്കിയ
കോടതി വിധി –
അതിജീവിതക്ക്
നീതി നിഷേധിച്ചു.
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ.
പൈശാചികവും ക്രൂരവുമായ ലൈംഗീക പീഢന കേസിലെ പ്രതിയായ നടൻ ദിലീപിനെ കുറ്റ വിമുക്തമാക്കിയ കോടതി വിധി അങ്ങേയറ്റം സ്ത്രീവിരുദ്ധവും ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നതുമാണ്.
അധികാരവും പണവും ചേർന്ന് നീതി അപ്രസക്ത മാക്കിയിരിക്കുന്നു.
പ്രതികൾ ശാരീരികമായി പീഡിപ്പിച്ചതിനേക്കാൾ ക്രൂരമായ മാനസീക പീഢനങ്ങളാണ് നീതിന്യായ സംവിധാനങ്ങളിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്നത് എന്ന അതിജീവിതയുടെ തുറന്നു പറച്ചിലിനെ കൂടുതൽ ശരിവെക്കുന്ന വിധിപ്രസ്താവമാണ് പുറത്തുവന്നിരിക്കുന്നത്.
ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപെട്ടു.
മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കേസ് സംബന്ധമായ നടപടിക്രമങ്ങൾ ഓരോ ഘട്ടത്തിലും മുന്നോട്ട് പോയത്.
ഗൂഢാലോചന നടന്നിട്ടില്ല എന്ന് ആദ്യം പ്രസ്താവിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
മലയാളി മനസാക്ഷിയെ വെല്ലുവിളിക്കുന്ന ഈ കോടതി വിധിക്കെതിരെ
അതിജീവിതക്കു നീതി ലഭിക്കും വരെ മുന്നോട്ട് പോകേണ്ടതുണ്ട്. കോടതി വിധി
മനു സ്മൃതി ശാസനകളെ അനുസ്മരിപ്പിക്കുന്നതാണ്. നീതി നിഷേധത്തിനെതിരെ സ്ത്രീപക്ഷത്ത് നിൽക്കുന്ന കേരളീയ പൊതുബോധം അതിജീവിതക്കൊപ്പം നിൽക്കണമെന്നും
അനീതിക്കെതിരെ ശബ്ദമുയർത്തണമെന്നും,
സി. പി ഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.
എം.പി. കുഞ്ഞിക്കണാരൻ
സെക്രട്ടറി
സി. പി. ഐ (എം.എൽ) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി.
എറണാകുളം,
08/12/ 2025
