ഭരണഘടനാ സംരക്ഷണ കാമ്പെയിൻ ആരംഭിച്ചു.
ഭരണഘടനയെ തകർക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ രണ്ടു മാസം നീണ്ടുനിൽകുന്ന ഭരണഘടനാ സംരക്ഷണ കേമ്പയിൻ ആരംഭിച്ചു
മതേതര, ജനാധിപത്യ കാഴ്ചപ്പാടുകളെ കയ്യൊഴിഞ്ഞു കൊണ്ട് ന്യൂനപക്ഷ സമുദായങ്ങളെയും മർദ്ദിത ജനവിഭാഗങ്ങളെയും ലക്ഷ്യം വച്ചു വർദ്ധമാനമായ അക്രമണങ്ങൾ നിരന്തരം അഴിച്ചു വിടുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ രൂപീകരിച്ച ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ സഖ്യത്തിൻ്റെ നേതൃത്വത്തിലാണ് ഭരണഘടനാ സംരക്ഷണ കാമ്പെയിൻ നടക്കുന്നതു്. കാമ്പെയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം അഡ്വ. പ്രമോദ് പുഴങ്കര തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന യോഗത്തിൽ ഉദ്ഘാടനം ചെയ്തു.


നീതിന്യായ വ്യവസ്ഥയുടെയും, പാർലിമെൻ്ററി സംവിധാനങ്ങളുടേയും,മാധ്യമങ്ങളുടക്കമുള്ള മറ്റ് സ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യത്തിനു നേരെ ആസൂത്രിതമായ കടന്നാക്രമണങ്ങൾ നടത്തി കൊണ്ട്,
ഭരണഘടന വിഭാവനം ചെയ്യുന്ന എല്ല ജനാധിപത്യ-മതേതര മൂല്യങ്ങളെയുമാണ് ഫാസിസ്റ്റ് ശക്തികൾ ഇല്ലാതാക്കുന്നതെന്ന് കാമ്പെയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രമോദ് പുഴങ്കര പറഞ്ഞു. എ കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ,സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗം പി. എൻ. പ്രൊവിൻ്റ്, കെ. സഹദേവൻ, ഡോ സ്മിത.കെ. ശിവരാമൻ എന്നിവർ സംസാരിച്ചു. ഫാസിസ്റ്റ് ശക്തികൾക്കെതിരെ ദേശവ്യാപക മുന്നേറ്റത്തെ ലക്ഷ്യം വെച്ച് കൊണ്ട് ഡിസബർ 6 ന് ഹൈദ്രാബാദിൽ നടക്കുന്ന അഖിലേന്ത്യാ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം വിജയകരമാക്കാൻ പ്രാസംഗികർ ആവശ്യപ്പെട്ടു.
സംസ്ഥാന കൺവീനർ എം.പി കുഞ്ഞിക്കണാരൻ സ്വാഗതം പറഞ്ഞു.
