ഭരണഘടനയെ തകർക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ രണ്ടു മാസം നീണ്ടുനിൽകുന്ന ഭരണഘടനാ സംരക്ഷണ കേമ്പയിൻ ആരംഭിക്കാൻ ഫാസിസ്റ്റവിരുദ്ധ ജനാധിപത്യ സഖ്യം (ANTI FASCIST DEMOCRATIC ALLIANCE )തീരുമാനിച്ചു.
മതേതര, ജനാധിപത്യ കാഴ്ചപ്പാടുകളെ കയ്യൊഴിഞ്ഞു കൊണ്ട് ന്യൂനപക്ഷ സമുദായങ്ങളെയും മർദ്ദിത ജനവിഭാഗങ്ങളെയും ലക്ഷ്യം വച്ചുള്ള അക്രമണങ്ങൾ നിരന്തരം രാജ്യത്ത് നടക്കുകയാണ്.
നീതിന്യായ വ്യവസ്ഥയുടെയും, പാർലിമെൻ്ററി സംവിധാനങ്ങളുടേയും,മാധ്യമങ്ങളുടക്കമുള്ള മറ്റ് സ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യത്തിനു നേരെ ആസൂത്രിതമായ കടന്നാക്രമണങ്ങൾ നടത്തി കൊണ്ട്,
ഭരണഘടന വിഭാവനം ചെയ്യുന്ന എല്ല ജനാധിപത്യ-മതേതരമൂല്യങ്ങളെയുമാണ് ഇല്ലാതാക്കുന്നത്.
ഭരണഘടനാ ദിനമായ നവംബർ 26 ന് രാവിലെ തൃശൂരിൽ പ്രമുഖ എഴുത്തുകാരനും കവിയുമായ പി.എൻ. ഗോപീകൃഷ്ണൻ സംസ്ഥാന തല കാമ്പെയിൻ ഉദ്ഘാടനം ചെയ്യും. കാമ്പെയിൻ 2026 ജനവരി 26 ന് തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ സമാപിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും നടക്കുന്ന ഈ ഫാസിസ്റ്റ് വിരുദ്ധ ജനസമ്പർക്ക പരിപാടിയിൽ സംഘടന തയാ റാക്കിയ ഒരു ലക്ഷം ലഘുലേഖ ജനങ്ങളിൽ എത്തിക്കും.
-ANTIFADA
‘ഭരണഘടനാ സംരക്ഷണ കാമ്പെയിൻ, 2025 നവം 26 മുതൽ 2026 ജനവരി 26 വരെ . -ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ സഖ്യം
previous post
