Home » ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ സഖ്യം രൂപീകരിച്ചു

ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ സഖ്യം രൂപീകരിച്ചു

by Jayarajan C N

RSS ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം’ എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് കൊണ്ടും ‘ ഭരണഘടന, മതേതരത്വം,ജനാധിപത്യം, ‘സാമൂഹിക നീതി ‘എന്നിവ സംരക്ഷിക്കാൻ ഒന്നിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയും,2025 സെപ്റ്റംബർ 27 ന് കോഴിക്കോട് നടന്ന ജനകീയ സമ്മേളനം അംഗീകരിച്ച പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ തുടർ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനായി സംഘാടക സമിതിയിൽ ഉൾപ്പെട്ട സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും കൂടാതെ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിൽ സഹകരിക്കാൻ തയ്യാറുള്ള സംഘടനാ പ്രതിനിധികളുടേയും യോഗം
തൃശൂർ സാഹിത്യ അക്കാദമിയിൽ ചേർന്നു . ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ സഖ്യത്തിന് രൂപം കൊടുത്തു.
Anti Fascist Democratic Alliance എന്നായിരിക്കും സംഘടനയുടെ പേര് . ANTIFADA
(ആൻ്റി ഫാദാ) എന്നായിരിക്കും സംഘടനയുടെ ചുരുക്ക പേര്.
എം. പി. കുഞ്ഞിക്കണാരൻ ജനറൽ കൺവീനറും എ.കെ സന്തോഷ് ചെയർമാനും ആയി 40 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
2025 നവംബർ 26 മുതൽ ജനവരി 26 വരെ നീണ്ടു നിൽക്കുന്ന ഭരണഘടന സംരക്ഷണ കാമ്പെയിൻ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും ഇതിൻ്റെ ഭാഗമായി യോഗങ്ങൾ, നോട്ടിസ് വിതരണം, തുടങ്ങി വിവിധ തലങ്ങളിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
താഴെ പറയുന്ന സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
1കേരള ദലിത് പാന്തേഴ്സ് പാർട്ടി
2 വെൽഫെയർ പാർട്ടി
3 സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ.
4സോഷ്യലിസ്റ്റ് യൂനിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)
5 സോളിഡാരിറ്റി
6 കൾച്ചറൽ ഫോറം കേരള
7വിമൺസ് ജസ്റ്റിസ് മൂവ്മെൻ്റ് (wjm)
8 ട്രെയ്ഡ് യൂനിയൻ സെൻ്റർ ഓഫ് ഇന്ത്യ ( TUCI )
9 ഫ്രറ്റേണിറ്റി’
10പശ്ചിമഘട്ട സംരക്ഷണ സമിതി –
11ആദി ഭാരതീയർ ഫെഡറേഷൻ
12 Caste Anihilation Movement
CAM
13 ആദിവാസി ഭാരത് മഹാ സഭ
14പ്രകൃതി സംരക്ഷണ സമിതി
15ആണവ വിരുദ്ധ സമിതി –
16തുല്ല്യനീതി.
17 Echo commons
18 നിസ വനിത വേദി
19 മാർക്സിസ്റ്റ് സ്റ്റഡി സെൻ്റർ
20 SC ST ഫെഡറേഷൻ
21 NDLF-
22 .ദലിത് ഐക്യ സമിതി
23 ഭീംമിഷൻ
24 ശ്രീനാരായണ ദർശന
വേദി
25 . ജനാധിപത്യ വേദി –
26 ട്രാൻസിഷ്യൻ സ്റ്റഡിസ്.
27 പരിസ്ഥിതി സംരക്ഷണ സമിതി
28. FITU
29 Human Rights Moovements
30 ഗ്രീൻ മൂവ്മെൻറ്സ്
31 PUCL

ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന സ്ത്രീ,ദലിത്- ആദിവാസി സംഘടകൾ, മതന്യൂനപക്ഷ സംഘടനകൾ, പൗരാവകാശ ജനധിപത്യമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും ഉൾചേർന്നതാണ് ആൻ്റി ഫാദ.
ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന കൂടുതൽ സംഘടനകളെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കാൻ കോർഡിനേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഡിസംബർ 6 ന് ഹൈദരാബാദിൽ അഖിലേന്ത്യാ തലത്തിൽ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ദേശീയ കൺവൻഷൻ വിജയിപ്പിക്കുവാനും പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റടുക്കുവാനും കമ്മിറ്റി തീരുമാനിച്ചു.

ജനറൽ കൺവീനർ,
കോർഡിനേഷൻ കമ്മിറ്റി,
ANTI FADA
ഫോൺ:9745338072.
ചെയർപെഴ്സൻ.
കോർഡിനേഷൻ കമ്മിറ്റി,
ANTI FADA
ഫോൺ ‪+91 99610 75387‬.

You may also like

Leave a Comment