സ്വാഗത സംഘം രൂപീകരിച്ചു.
സംഘപരിവാർ ശക്തികളുടെ നേതൃത്വത്തിലുള്ള മനുവാദ- കോർപ്പറേറ്റ് ഫാസിസത്തെ
പ്രതിരോധിക്കാൻ ഏറ്റെടുക്കേണ്ട അടിയന്തിരമായ കടമകളെ
അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെ
ജനാധിപത്യ ശക്തികളുടേയും, ന്യൂനപക്ഷ- ദലിത് – ആദിവാസി-സംഘടനകളുടേയും പരിസ്ഥിതി -സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ 2025 സെപ്തംബർ 27 ന് സംസ്ഥാന തലത്തിൽ ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമ്മേളനം സംഘടിപ്പിക്കാൻ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
കോഴിക്കോട് സ്പോർട്ട്സ് കൗൺസിൽ ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ അഡ്വ. സാബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫാസിസ്റ്റ് ശക്തികൾക്കെതിരെ
നിലപാടുകളുയർത്തിപ്പിടിക്കുന്ന വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.എൻ പ്രൊവിൻ്റ്’ ( സി.പിഐ -എം.എൽ-റെഡ് സ്റ്റാർ )എൻ സുബ്രഹ്മണ്യൻ, ( പരിസ്ഥിതി) വി.പി. സുഹറ, ( നിസ വനിത വേദി )ടി.കെ. മാധവൻ, (വെൽഫെയർ പാർട്ടി )സുരേഷ് മേപ്പയൂർ ( SC, ST ഫഡറേഷൻ ഡോ. ആശ പ്രഭാകരൻ (ഇക്കോ വുമൺസ് )എം.കെ. ദാസൻ ( ജാതി ഉന്മൂലന പ്രസ്ഥാനം,ടി.സി. സുബ്രഹ്മണ്യൻ (ടി.യു സി ഐ), ജയരാജൻ മൂടാടി ( ആദി ഭാരതീയ
ഫെഡറേഷൻ, ,എം.വി. കരുണാകരൻ, (മാർക്സിസ്റ്റ് സ്റ്റഡി സെൻ്റർ) വിജിലാലിച്ചൻ (ജനാധിപത്യ വനിതാ സംഘടന)കെ.വേണുഗോപാലൻ, ( കൾച്ചറൽ ഫോറം) എ.എം അഖിൽ കുമാർ ( ആദിവാസി ഭാരത് മഹാ സഭ) പി.കെ. പ്രിയേഷ് കുമാർ ജനാധിപത്യ വേദി )ചന്ദ്രൻ മടവൂർ (ദലിത് ഫ്രണ്ട്) എന്നിവർ സംസാരിച്ചു.
ഷിനോജ് കാവിൽ ചെയർമാനും പി.പി സുഹറ, ഡോ.ആശ പ്രഭാകരൻ, അഡ്വ. സാബി ജോസഫ് എന്നിവർ വൈസ് ചെയർ പേഴ്സൻസും എം.പി. കുഞ്ഞിക്കണാരൻ ജനറൽ കൺവീനറും വിവിധ സംഘടനാ പ്രതിനിധികൾ കൺവീനർമാരും
ആയി 25 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും സ്വാഗത സംഘം തെരഞ്ഞെടുത്തു.
ഭരണഘടന സ്ഥാപനങ്ങളെയും ഇലക്ഷൻ കമ്മീഷനെയും ചട്ടുകമാക്കി അധികാരം പിടിച്ചെടുത്ത മോദി സർക്കാരിനെതിരെ അണിനിരക്കാനും, ധർമ്മസ്ഥല കൊലപാതകങ്ങൾക്കെതിരെയുള്ള കേസ്സ് അന്വഷണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള
പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
സപ്തംബർ 27 ന് മുതലക്കുളം മൈതാനിയിൽ നടക്കുന്ന ഫാസിസ്റ്റു വിരുദ്ധ സമ്മേളനത്തിൻ്റെ വിശദമായ പദ്ധതികളുടെ രൂപരേഖയും യോഗം അംഗീകരിച്ചു.
എം.പി. കുഞ്ഞിക്കണാരൻ,
ജനറൽ കൺവീനർ,
ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമ്മേളനം
സംഘാടക കമ്മിറ്റി.
9745338072
