Home » ആദിവാസി ഭൂമി തട്ടിപ്പിനെതിരെ : അട്ടപ്പാടി ആദിവാസികൾ അനശ്ചിതകാല സമരത്തിൽ

ആദിവാസി ഭൂമി തട്ടിപ്പിനെതിരെ : അട്ടപ്പാടി ആദിവാസികൾ അനശ്ചിതകാല സമരത്തിൽ

by Jayarajan C N

ആദിവാസി ഭൂമി തട്ടിപ്പിനെതിരെ :
അട്ടപ്പാടി ആദിവാസികൾ അനശ്ചിതകാല സമരത്തിൽ :

റവന്യൂ വകുപ്പ് മന്ത്രിയുടെ ഒത്താശയോടെ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയ സംഘങ്ങളെ നിലക്ക് നിർത്തണമെന്നും ഭൂമാഫിയകൾക്ക് കൂട്ട് നിൽകുന്ന ഉദ്യോഗസ്ത മേധാവികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ആദിവാസി ഭാരത് മഹാ സഭയുടെ നേതൃത്വത്തിൽ അട്ടപ്പാടി , അഗളിൽ ആദിവാസികൾ അനശ്ചിത കാല സത്യാഗ്രഹമാരംഭിച്ചു.

സമരം സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ട്രൈബൽതാലൂക്കിലെ ഓരോ വില്ലേജിലും ഉദ്യോഗസ്തരുടെ പിന്തുണയോടെ വ്യാജ രേഖകൾ സൃഷ്ടിച്ച് ഭൂമി തട്ടിപ്പ വ്യാപകമായി നടക്കുന്നു. സർക്കാർ ആദിവാസികൾക്ക് പ്രത്യേക പട്ടയം നൽകിയ ചിണ്ടക്കി, കരുവാര, പോത്തുപ്പാടി വരടി മല പ്രദേശങ്ങളിൽ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് കയ്യേറി കൊണ്ടിരിക്കുന്നത്.
സർവ്വേ സെറ്റിൽമെൻ്റ് രജിസ്റ്ററുകൾ അട്ടിമറിച്ചും TLA കേസ്സ് നിലവിലുള്ള ഭൂമികളും അൺസർവ്വേഡ് വിഭാഗത്തിൽപ്പെട്ട ഭൂമികളും വ്യാപകമായി കയ്യേറുന്നു.
ആദിവാസി ഭൂനിയമങ്ങളെ അട്ടിമറിച്ചു കൊണ്ടുനടക്കുന്ന ഈ ഭൂമി കയ്യേറ്റങ്ങൾക്ക് പോലീസും ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുന്ന അവസ്ഥയാണ് അട്ടപ്പാടിയിൽ. റവന്യൂ വകുപ്പ് മന്ത്രിയുടെ പിൻബലത്തിലാണ് , വ്യാജ രേഖ ചമച്ച് ഭൂമി തട്ടിപ്പു നടത്തുന്നവർ അഴിഞ്ഞാട്ടം നടത്തുന്നത് .ഇതിന് അറുതി വരുത്തുന്നതുവരെ സമരം തുടരുമെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ പ്രഖ്യാപിച്ചു.
ആദിവാസി ഭൂമി സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഈ പ്രക്ഷോഭത്തിൽ മുഴുവൻ ജനാധിപത്യ ശക്തികളുടേയും പിന്തുണ നേതാക്കൾ അഭ്യർത്ഥിച്ചു. സമരസമിതി കൺവീനർ സുകുമാരൻ അട്ടപ്പാടി സ്വാഗതം പറഞ്ഞു. ആദിവാസി ഭാരത് മഹാ സഭാ സംസ്ഥാന കൺവീനർ ടി. ആർ ചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മല്ലിയേശ്വരിഅഗളി,നഞ്ചി മൂലഗംഗൽ, ചെല്ലമ്മ ആനക്കട്ടി, രംഗൻ വരഗം പാടി തുടങ്ങിയവർ പ്രസംഗിച്ചു.

You may also like

Leave a Comment