Home » ജൂലൈ 9 – ദേശവ്യാപകമായ തൊഴിലാളി പണിമുടക്ക് വിജയിപ്പിക്കുക.

ജൂലൈ 9 – ദേശവ്യാപകമായ തൊഴിലാളി പണിമുടക്ക് വിജയിപ്പിക്കുക.

by Jayarajan C N

ജൂലൈ 9
ദേശവ്യാപകമായ
തൊഴിലാളി പണിമുടക്ക്
വിജയിപ്പിക്കുക.

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ’

2025 ജൂലൈ 9 ന് നടക്കുന്ന ദേശവ്യാപകമായ തൊഴിലാളി പണിമുടക്കിൽ പങ്കാളിയാകാനും ഭരണകൂടത്തിൻ്റെ തൊഴിലാളി വിരുദ്ധവും കോർപ്പറേറ്റ് താൽപര്യങ്ങളെ സേവിക്കുന്നതുമായ നയങ്ങൾക്കെതിരെ ശബ്ദമുയർത്താനും ഞങ്ങൾ ആവശ്യപ്പെടുന്നു.

ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ [ ITUC ]പുറത്തിറക്കിയ ഏറ്റവും പുതിയ ഗ്ലോബൽ റൈറ്റ്സ് ഇൻഡെക്സിൽ കോർപ്പറേറ്റ് മൂലധനത്തിൻ്റെ താൽപര്യങ്ങൾക്ക് കീഴടങ്ങി രാജ്യത്തിലെ കോടിക്കണക്കായ തൊഴിലാളികളുടെ താത്പര്യങ്ങളെ തീർത്തും അവഗണിച്ചു തള്ളുന്ന ഭരണ കുടത്തിൻ്റെ നയങ്ങളെ പ്രതികൂട്ടിൽ നിർത്തിയിരിക്കയാണ്.
ഇന്ത്യയിൽ, അടിസ്ഥാന തൊഴിൽ അവകാശങ്ങൾ പ്രധാനമായും കടലാസിൽ ഒതുങ്ങിയിരിക്കുന്നു.
പണിമുടക്കാനുള്ള അവകാശം കുറ്റകൃത്യമാക്കി മാറ്റിയിരിക്കുന്നു, ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷന് പോലും തടസ്സങ്ങൾ സൃഷ്ടിക്കുന്നു, നിയമപരമായ നടപടികളിലൂടെ കൂട്ടായ വിലപേശൽ മനഃപൂർവ്വം തടസ്സപ്പെടു
ത്തുന്നു തുടങ്ങിയ വിമർശനങ്ങളും വസ്തുതകളെ ശരിവെക്കുന്നതാണ്.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന
സംഘടനാ സ്വാതന്ത്ര്യം, കൂട്ടായ വിലപേശൽ, പണി മുടക്കാനുള്ള അവകാശം എന്നിവയൊക്കെ മോഡി സർക്കാർ മുന്നോട്ട് വെച്ച തൊഴിലാളിവിരുദ്ധമായ
4 ലേബർ കോഡ് പരിഷ്കാരങ്ങൾ തകർക്കുന്നു.

അംഗൻവാടി തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, തുടങ്ങിയ എല്ലാ സ്കീം തൊഴിലാളികളും ഉൾപ്പെടെ എല്ലാ കരാർ തൊഴിലാളികളെയും, ഔട്ട്‌സോഴ്‌സിംഗ് തൊഴിലാളികളെയും, എൻഎംആർ തൊഴിലാളികളെയും , തൊഴിലാളികളായി അംഗീകരിച്ച് സ്ഥിരപ്പെടുത്തുക എന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ ഭരണകൂടം തയ്യാറാവണം.
കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയും, ഇടയ്ക്കിടെ ഉണ്ടാകുന്ന വ്യാവസായിക അപകടങ്ങളും മാരകമായ അപകടങ്ങളും തടയുന്നതിനും, എല്ലാ സംഘടനകളുമായി കൂടിയാലോചിച്ച് അനുയോജ്യമായ നിയമം കൊണ്ടുവരണമെന്ന തൊഴിലാളികൾ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യം തികച്ചും ന്യായമാണ്.

തൊഴിലാളി മേഖലയിൽ മാത്രമല്ല ഭരണകൂടം ഈ നയം നടപ്പാക്കുന്നത്. രാജ്യത്തിലെ കോടിക്കണക്കായ കർഷകരെ തകർക്കുന്ന തീരുമാനമാണ് കാർഷികമേഖലയിലേക്കു കടന്നു വരാൻ കോർപ്പറേറ്റ് മുലധനശക്തികൾക്ക് അനുമതി നൽകിയതിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ കോടിക്കണക്കായ ജനങ്ങൾ ഇന്ത്യൻ തൊഴിലാളിവർഗ്ഗം ഇന്നു മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങളെ പരിപൂർണ്ണമായും പിന്തുണക്കുന്നു.
ജൂലൈ 9ന്ന് നടക്കുന്ന പൊതുപണിമുടക്ക് കേരളത്തിലും വമ്പിച്ച വിജയ മാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി
കേരളം

ജൂലൈ 8.
എറണാകുളം

You may also like

Leave a Comment