Home » ആർ എസ് എസ് ഭരണഘടനയെ അട്ടിമറിക്കുന്നു.

ആർ എസ് എസ് ഭരണഘടനയെ അട്ടിമറിക്കുന്നു.

by Jayarajan C N

ആർ എസ് എസ്
ഭരണഘടനയെ അട്ടിമറിക്കുന്നു.

രാജ്ഭവൻ സംഘപരിവാർ കാര്യാലയമാക്കാൻ അനുവദിക്കരുത്.

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലി സം, മതനിരപേക്ഷത എന്നീ വാ ക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് സർ കാര്യ വാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന തങ്ങൾ ഒരിക്കലും അംഗീകരിക്കാത്ത ,രാജ്യത്തിൻ്റെ ഭരണഘടനയെയും അതിൻ്റെ മതേതര -ജനാധിപത്യ സങ്കൽപങ്ങളെയും
അട്ടിമറിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് .

ഭരണഘടന, സ്ഥാപനങ്ങളെയും, പദവികളെയും രാഷ്ട്രീയ പ്രചരണ ഉപാധിയാക്കുകയും ഭരണഘടനയെ തന്നെ അട്ടിമറിക്കാനുമുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേ
ണ്ടതുണ്ട്. ഗവർണ്ണർ പദവിയെ ദുരുപയോഗം ചെയ്തു കൊണ്ട് ഭരണഘടനാ സ്ഥാപനങ്ങളെ ആർ.എസ് എസ്
കാര്യാലയമാക്കുന്ന കേരള ഗർവർണ്ണറുടെ നടപടിയിൽ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.

ആർ‌ എസ്‌ എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും രാഷ്ട്രീയത്തെ കാവി വൽക്കരിക്കാനും വേണ്ടിയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ തന്റെ പദവിയെ ഉപയോഗിക്കുന്നത്.രാജ്ഭവനിലെ ഭാരതാംബ പ്രചാരണ പരിപാടിയും ഭരണഘടന സ്ഥാപനമായ യൂനിവേഴ്സിറ്റിയുടെ സെനറ്റ് ഹാളിലും കണ്ട നടപടികളും ഇതാണ്.
ആർ.എസ്.എസ് നേതൃത്വം കൊടുക്കുന്ന നവ ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടങ്ങൾ വളർത്തിയെടുത്തെങ്കിൽ മാത്രമെ RSS ൻ്റെ ഇത്തരം നീക്കങ്ങളെ തുറന്നുകാട്ടാനും പരാജയപ്പെടുത്താനും കഴിയൂ.

ഭരണഘടനാ സ്ഥപനങ്ങളെ രാഷ്ട്രീയ വേദിയാക്കുന്ന ഗവർണറുടെ നടപടി ഭരണഘടനയെ തന്നെ അപഹസിക്കുന്നതാണ്. ഗവർണ്ണർ പദവിയിലിരുന്നു കൊണ്ട് ഗവർണർ ചെയ്യുന്നതു നഗ്നമായ ഭരണഘടനാ ലംഘനവും ഭരണഘടനാ മൂല്യങ്ങളുടെ നിരാകരണവുമാണ്.

ഗവർണർ പദവിയുടെ ആവശ്യകത തന്നെ ഇന്ന് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടു. ഫെഡറൽ സങ്കൽപ്പങ്ങളെ നിരാകരിക്കുന്ന കൊളോണിയൽ – നവ കൊളോണിയൽ താത്പര്യങ്ങളെ സേവിക്കുന്ന ഗവർണർ പദവി തന്നെ അനാവശ്യമാണ്.
ആർ എസ് എസ് ഇന്ന് തങ്ങളുടെ പ്രതിലോമ താത്പര്യങ്ങൾക്ക്
ഗവർണർ പദവിയെയാണ് ഉപയോഗപ്പെടുത്തുന്നത് . ഭരണഘടനയെ അട്ടിമറിച്ച്
അഖണ്ഡ ഭാരത സൃഷ്ട്രിക്കായി RSS രാജ്യവ്യാപകമായി നടത്തുന്ന നിരവധി നീക്കങ്ങളുടെ ഭാഗമായി വേണം ഇതിനെ കാണാൻ.

ഗവർണറുടെ വിവേചന അധികാരം ഉപയോഗപ്പെടുത്തി തങ്ങളുടെ വരുതിയിലല്ലാത്ത സംസ്ഥാനങ്ങളെ ഭീഷണിക്ക് വിധേയമാക്കി നിയന്ത്രിക്കുന്നതിനുള്ള
RSS ൻ്റ നീക്കങ്ങളാണ് കേരളത്തിലും ഗവർണറുടെ നടപടികളിലുടെ പുറത്തുവരുന്നത്.

ആർ.എസ്.എസ് നയിക്കുന്ന നവ ഫാസിസ്റ്റ് ഭരണത്തിൻ കീഴിൽ വേദങ്ങൾ, പുരാണങ്ങൾ, സ്മൃതികൾ, രാമായണം എന്നിവയിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ തത്ത്വചിന്തയുടെ അടിവേര് തകർക്കുന്ന രാഷ്ട്രീനിലപാടുകൾ മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. ഇലക്ഷൻ കമ്മീഷനിലും , ജുഡീഷ്യറിയിലും , ശാസ്ത്ര-ഗവേഷണ, വിദ്യാഭ്യാസ മണ്ഡലങ്ങൾ ഉൾപ്പെടെ ഇതര ഭരണഘടന സ്ഥാപനങ്ങളിലും ആർ.എസ്സ് എസ്സ് . പിടി മുറുക്കുന്നതിന്നെതിരെ പ്രതിരോധമുയർത്താൻ നമുക്ക് കഴിയേണ്ടതുണ്ട്.

ഗവർണ്ണർമാർക്ക് സംസ്ഥാന നിയമസഭകളോടും കോടതികളോടും നേരിട്ട് ഉത്തരവാദിത്തം ഇല്ല എന്നതാണ് ഏകപക്ഷീയവും പക്ഷപാതപരവുമായ നടപടികളും,ജൽപ്പനങ്ങളും സംസ്ഥാന ഗവർണ്ണർമാരിൽ നിന്നും അടിക്കടി ഉയർന്നവരുന്നതിന് കാരണം.
സർക്കാരിയ കമ്മീഷൻ,വെങ്കടാചാലയ്യ കമ്മീഷൻ,പുഞ്ചി കമ്മീഷൻ തുടങ്ങിയ എല്ലാ കമ്മിഷനുകളും
സംസ്ഥാന സർക്കാരുകളുമായുള്ള സംഘർഷങ്ങൾ തടയുന്നതിനും ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായി അവർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത്തരം നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ കേരള നിയമസഭ ഗൗരവമായി ആർ എസ് എസ്സ് രാഷ്ട്രീയം കളിക്കുന്ന ഗവർണറുടെ വിഷയം ചർച്ച ചെയ്യണമെന്നും രാജ്ഭവനുകളെ ആർ എസ്സ് എസ്സ് കാര്യാലയമാക്കുന്ന ഫാസിസ്റ്റ് നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുകയാണ്.
രാജ്യം അതിവേഗം എത്തിചേർന്നുകൊണ്ടിരിക്കുന്ന അപകടകരമായ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ മുന്നോട്ട് വരണമെന്ന് മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ഞങ്ങൾ ആവശ്യപ്പെടുകയാണ്.
എം. പി. കുഞ്ഞിക്കണാരൻ,
സെക്രട്ടറി.
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ
കേരള സംസ്ഥാന കമ്മിറ്റി.
27/06/2025.
എറണാകുളം.

You may also like

Leave a Comment