Home » ഓർമ്മ : ഡോ. നല്ലതമ്പി

ഓർമ്മ : ഡോ. നല്ലതമ്പി

by Jayarajan C N

ഓർമ്മ :
ഡോ. നല്ലതമ്പി
2010 ജൂൺ 17

വയനാട്ടിലെ ആദിവാസി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഡോ. നല്ല തമ്പി തേര ആദിവാസികളുടെ ഭൂ അവകാശത്തിനും, ഭൂസംരക്ഷണത്തിനും അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കുന്നതിനും വേണ്ടി നടത്തിയ നിയമ പോരാട്ടങ്ങൾ ചരിത്രത്തിൽ ഇന്നും അടയാളപ്പെട്ടു തന്നെ കിടക്കുന്നു. സംസ്ഥാനത്തെ ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനായി മുന്നോട്ട് വെച്ച ആദിവാസിഭൂസംരക്ഷണ നിയമം മനസ്സില്ലാമനസ്സോടെ നിയമസഭ പാസ്സാക്കിയെങ്കിലും നിയമത്തിനാവശ്യമായ ചട്ടങ്ങൾ പോലും രൂപകരിക്കാൻ വർഷങ്ങളോളം സർക്കാർ തയാറായില്ല.

ഇതിനായി ഡോ. നല്ലതമ്പി ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ദീര്‍ഘമായ നിയമ വ്യവഹാരം നടത്തിയിരുന്നു. ഈ കേസ്സുകൾ ആവട്ടെ നിയമ വിദ്യാർത്ഥികൾക്ക് നിയമ പാഠപുസ്തകങ്ങളായി ഇടം പിടിച്ചിരിക്കുന്നു.

സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല, ഡോക്ടര്‍ എന്ന നിലയിലും തന്റെ സേവനം ലഭ്യമാക്കുവാന്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായി പല ആശുപത്രികളിലും സേവനമനുഷ്ഠിച്ച ഡോ. നല്ലതമ്പി ക്ക് 2 സെൻ്റ് ഭൂമി പോലും സ്വന്തമായി ഉണ്ടായിരുന്നില്ല സംസ്ഥാനത്തെ ഭൂസമരങ്ങളോടും, അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചു പിടിക്കുന്നതിനുമുള്ള പോരാട്ടങ്ങളോട് എന്നും അദ്ദേഹം ഹൃദയ ഐക്യം സ്ഥാപിച്ചു. 2010 ജൂൺ 17 ന് നിര്യാതനായ ഡോ. നല്ലതമ്പി തേര മേപ്പാടിയിൽ ഭൂസമരസമിതിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത വർഗ്ഗീസ്സ് സ്മാരക സമരഭൂമിയിൽ അന്ത്യവിശ്രമം കൊള്ളുന്നത്.
നല്ലതമ്പി തേരയുടെ ഓർമ്മകൾക്ക് മുമ്പിൽ ഭൂസമര സമിതിയുടേയും ആദിവാസി ഭാരത് മഹാസഭ (ABM )യുടേയും ആദരവ്; പ്രണാമം.

You may also like

Leave a Comment