Home » സഖാവ് കെ.കെ. കൊച്ച് : ആദരാഞ്ജലികൾ!

സഖാവ് കെ.കെ. കൊച്ച് : ആദരാഞ്ജലികൾ!

by Jayarajan C N

അറുപതുകളുടെ അവസാനവും എഴുപതുകളിലെ ആദ്യഘട്ടത്തിലുമായി അഖിലേന്ത്യാ തലത്തിൽ വികാസം പ്രാപിച്ച ഇടത് രാഷ്ട്രീയ മുന്നേറ്റങ്ങളുടെ സന്ദേശം ഉൾക്കൊള്ളാനും അതുവഴി കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഭാഗമായി മാറാനും സന്നദ്ധന്നായ സഖാവായിരുന്നു കെ.കെ. കൊച്ച് . അടിയന്തിരാവസ്ഥയിൽ വിപ്ലവപ്രസ്ഥാനവുമായി ബന്ധപ്പെട്ടതിൻ്റെ പേരിൽ അദ്ദേഹം ജയിലിൽ അടക്കപ്പെട്ടു.
പ്രമുഖ ചിന്തകനും , ദലിത് പക്ഷ ചിന്തകളെ എന്നും ഉയർത്തിപ്പിടിച്ച എഴുത്തുകാരനുമായിരുന്നു അദ്ദേഹം.
കേരളത്തിൽ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്കരണ നടപടികളിലെ -ജനാധിപത്യ വിരുദ്ധതയും ദലിത് വിരുദ്ധതയും തുറന്ന് കാണിച്ചതിൽ പ്രമുഖ പങ്ക് വഹിച്ചു. കേരളത്തിലുയർന്നുവന്ന ഭൂ പ്രക്ഷോഭങ്ങളെ ശക്തമായി പിന്തുണച്ചു.ഒട്ടേറെ കൃതികളുടെ രചയിതാവായ അദ്ദേഹത്തിൻ്റെ ‘ദലിതൻ ‘ എന്ന ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടു.
സഖാവിൻ്റെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു ആദരാഞ്ജലികൾ അർപ്പിക്കുന്നു.

സെക്രട്ടറി.
സംസ്ഥാന കമ്മിറ്റി,
സി.പി ഐ (എം എൽ) റെഡ് സ്റ്റാർ

You may also like

Leave a Comment