Home » സംസ്ഥാന ഭരണം സംഘപരിവാർ നിയന്ത്രണത്തിലേക്കെത്തിച്ച വ്യവസ്ഥാപിത ഇടതുപക്ഷത്തെ തിരിച്ചറിയുക.

സംസ്ഥാന ഭരണം സംഘപരിവാർ നിയന്ത്രണത്തിലേക്കെത്തിച്ച വ്യവസ്ഥാപിത ഇടതുപക്ഷത്തെ തിരിച്ചറിയുക.

by Jayarajan C N

സംസ്ഥാന ഭരണം സംഘപരിവാർ നിയന്ത്രണത്തിലേക്കെത്തിച്ച വ്യവസ്ഥാപിത ഇടതുപക്ഷത്തെ തിരിച്ചറിയുക.
തിരുത്തൽവാദ- ചങ്ങാത്ത മുതലാളിത്ത-വർഗ്ഗീയ- ഫാസിസ്റ്റ് കൂട്ടു കെട്ടിനെ തൂത്തെറിയാൻ ജനകീയ പോരാട്ടങ്ങൾക്ക് ശക്തി പകരുക :

CPI(ML റെഡ്സ്റ്റാർ സംസ്ഥാന കമ്മിറ്റി.

കേരള ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ മാത്രമല്ല; ഭരണ സിരാകേന്ദ്രത്തിലും ഫാസിസ്റ്റ് ശക്തികൾക്ക് മേൽ കൈ നേടാനാകും വിധം അടിത്തറ ഒരുക്കി കൊടുക്കുന്നതിൽ പിണറായി സർക്കാർ വഹിച്ച അപകടകരമായ പങ്കാണ് ഇപ്പോൾ സംശയമേതുമില്ലാതെ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
സംഘപരിവാറിന് തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിന് ബി ജെ പി സർക്കാരുകൾ തന്നെ വേണമെന്നില്ലന്ന മോഹൻഭഗതിൻ്റെ വാക്കുകളെ സാധൂരികരിക്കുന്ന വിധത്തിലാണ് ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ പ്രവർത്തനങ്ങൾ.
അമിത് ഷായെ രക്ഷിച്ചെടുത്ത് സംഘപരിവാറിൻ്റെ വിശ്വസ്തനായി മാറിയ ബെഹ്റയെ പോലീസിൻ്റെ തലപ്പത്ത് പ്രതിഷ്ഠിച്ചും തനിക്ക് മുസ്ലീങ്ങളുടെ ശവങ്ങൾ കാണണമെന്ന് വയർലസിലൂടെ അലറിയ രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കിയും ഭീകര പ്രവർത്തനങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനത്ത് UAPA വ്യാപകമായി ചാർജ് ചെയ്തും വ്യാജഏറ്റുമുട്ടൽ കൊലകൾ നടത്തിയും എല്ലാത്തരം ജനകീയ പ്രതിഷേധങ്ങളെയും അടിച്ചമർത്തിയും ആഭ്യന്തര വകുപ്പിനെ പൂർണ്ണമായി സംഘിവൽക്കരിച്ചു.
ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തെവിടെയും വികസന മെന്നപേരിൽ തീവ്ര വലതു നയങ്ങൾ നടപ്പാക്കുന്നതിനായി ഭരണകൂടം ഫാസിസവൽക്കരിപ്പെടുന്നതിൻ്റെ പ്രകടിത രൂപമാണ് കേരള ഭരണത്തിലും ദൃശ്യമായത്.
അതോടൊപ്പം രാജ്യത്ത് തന്നെ ആദ്യമായി സവർണ്ണ സംവരണം നടപ്പാക്കി അത് രാജ്യമാകെ നടപ്പാക്കാനായി ഹിന്ദുത്വശക്തികളെ വെല്ലുവിളിച്ചു.
വ്യവസ്ഥയുടെ മാപ്പുസാക്ഷികളായ തിരുത്തൽ വാദത്തിൽ നിന്നും വലതു നയങ്ങളുടെ നടത്തിപ്പുകാരായി ജീർണ്ണിച്ചതിൻ്റെ പരിണിതിയാണ്
ബംഗാളിലെ സി പി ഐ(എം) തകർച്ച. എന്നാൽ ചങ്ങാത്ത മുതലാളിത്ത മൂലധന ശക്തികളുമായുള്ള ബാന്ധവത്തിലൂടെ ബംഗാളിലെ പാർട്ടിയേക്കാൾ കേരളത്തിലെ സംഘടനാ നേതൃത്വം ജീർണ്ണിച്ചിരിക്കുന്നു.

സംസ്ഥാനത്തെ ജനങ്ങളെ കുരുതി കൊടുത്ത് വികസനത്തിൻ്റെ പേരിൽ കോർപ്പറേറ്റുകൾക്ക് വേണ്ടി ഏജൻസി പണി ചെയ്യുന്ന CPM നേതൃത്വം എത്തിച്ചേർന്ന രാഷ്ട്രീയ ജീർണതയാണ് പ്രകടമാകുന്നത്.
അധോലോക സ്വഭാവം കൈവരിച്ച മൂലധന ശക്തികൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്കായി ഏറാൻമൂളികളായ ഉന്നത ഉദ്യോഗസ്ഥരെയടക്കം ഭരണ സംവിധാനത്തെ വ്യാപകമായി ഉപയോഗപ്പെടുത്തിയതിൻ്റെ തെളിവുകളാണ് പാളയത്തിൽ പടയുടെ ഭാഗമായി ഇപ്പോൾ കുറെയൊക്കെ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ചങ്ങാത്തമുതലാളിത്തത്തിൻ്റെഈ വലതു ജീർണ്ണതയ്ക്ക്
ഇടതു രാഷ്ടീയവുമായി ബന്ധമില്ല.
ഇടതു രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത് വർഗ്ഗ സമരത്തിൻ്റെ,ജനപക്ഷ വികസനത്തിനായുള്ള സമര പാതയാണ് .

 

സെക്രട്ടറി,
സി.പി.ഐ. (എം. എൽ) റെഡ് സ്റ്റാർ.
സംസ്ഥാന കമ്മിറ്റി,
കേരളം.

10-09-2024.
എറണാകുളം

You may also like

Leave a Comment