Home » കെ.ജെ. ബേബിക്ക് ആദരാഞ്ജലികൾ

കെ.ജെ. ബേബിക്ക് ആദരാഞ്ജലികൾ

by Jayarajan C N

കെ.ജെ. ബേബിക്ക്
ആദരാഞ്ജലികൾ.

സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ, സംസ്ഥാന കമ്മിറ്റി.

 

1975-76 ലെ അടിയന്തിരാവസ്ഥാ കാലഘട്ടത്തിന് ശേഷം കേരളത്തിലെ വിപ്ലവ രാഷ്ട്രീയ മണ്ഡലത്തെ ചലന നിരതമാക്കിയതിൽ സാസ്കാരിക മണ്ഡലത്തിലെ മുന്നേറ്റങ്ങൾക്കുള്ള പങ്ക് ഒട്ടും ചെറുതല്ല.
വിപ്ലവ പ്രസ്ഥാനത്തിൽ സ്വാധീനം നേടിക്കഴിഞ്ഞിരുന്ന പ്രത്യയശാസ്ത്ര-രാഷ്ട്രീയ രംഗത്തെ വിഭാഗീയ നിലപാടുകൾക്കെതിരെ പ്രസ്ഥാനത്തിനുള്ളിൽ നടന്ന ആരോഗ്യകരമായ ഉൾപ്പാർട്ടി സമരങ്ങളെ തുടർന്നാണ് രാഷ്ട്രീയ പുന:സംഘടനാ പ്രക്രിയക്ക് കേരളത്തിൽ തുടക്കം കുറിക്കുന്നത്. ഇത് രാഷ്ട്രീയ രംഗത്ത് മാത്രമല്ല,
സാസ്കാരിക – സാമൂഹൃ രംഗത്തെ ചലനങ്ങൾക്ക് ശക്തി പകരുന്നതിനും സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളിൽ ഉടനീളം പുതിയ അന്വഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും സഹായകരമായി . പുതിയ കവികളും കവിതകളും ഉയർന്നുവന്നു. കവിയരങ്ങുകളും ചൊൽക്കാഴ്ചകളും പിറവിയെടുത്തു. നാടകരംഗത്തെ പരിക്ഷണങ്ങൾ തെരുവ് നാടകങ്ങളായും. ജനകീയ നാടകങ്ങളായും മാറി. സമാനമായ മാറ്റങ്ങൾ സിനിമയിൽ പോലും കണ്ടു തുടങ്ങി. ജനകീയ സാസ്കാരിക വേദി ജനകീയ മുന്നേറ്റങ്ങളുടെ പതാക വാഹകരായി.
സഖാവ് കെ. ജെ ബേബി ഇത്തരമൊരു ചരിത്രത്തിൻ്റെ അനിഷേധ്യമായ തുടക്കക്കാരനായിരുന്നു. വയനാട് സാംസ്കാരിക വേദിക്ക് വേണ്ടി കെ.ജെ. ബേബി തയാറാക്കിയ നാടുഗദ്ദികയും , തുടർന്നു മധുമാസ്റ്ററുടെ നേതൃത്വത്തിൽ അമ്മ, സ്പാർട്ടക്കസ്സ് പോലുള്ള നാടകങ്ങളും, കേരളത്തിൻ്റെ രാഷ്ട്രീയ- സാംസ്കാരിക ചരിത്രത്തിൽ ആർക്കും അവഗണിക്കാൻ കഴിയാത്ത പോരാട്ടത്തിൻ്റെ ഭാഗമായി.
വയനാട്ടിലെ ആദിവാസി ഗോത്ര കലകളെക്കുറിച്ചും സംസ്കാരത്തെ ക്കുറിച്ചും ആഴത്തിലുള്ള പഠനം കെ.ജെ ബേബിക്ക് തൻ്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് കരുത്തേകി.
സംസ്കാരിക വേദിയുടെ തകർച്ചക്ക് ശേഷമാണ്
ബേബി കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന ബദൽ വിദ്യാഭ്യാസ സംവിധാനത്തിന് തുടക്കം കുറിച്ചത്.. ജനകീയ സാസ്കാരിക വേദിക്കുശേഷം
അദ്ദേഹത്തിൻ്റെ പ്രവർത്തനം സ്വതന്ത്രമായ നിലപാടുകളിൽ നിന്നു കൊണ്ടായിരുന്നു
വെങ്കിലും സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു
കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് .
‘മാവേലിമൻറം, എന്ന നോവലിനാണ് അക്കാദമി അവാർഡ് ലഭിച്ചത്.
ഇന്നുകാലത്ത് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
അദ്ദേഹത്തിന് 70 വയസ്സ് ആയിരുന്നു.
സഖാവ് കെ. ജെ ബേബിയുടെ നിര്യാണത്തിൽ സി.പി.ഐ (എം. എൽ) റെഡ്സ്റ്റാർ സംസ്ഥാന കമ്മിറ്റി വിപ്ലവ അഭിവാദനങ്ങളോടെ ,
ആദരാഞ്ജലികൾ അർപ്പിക്കുന്നു.

സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
കേരളം.

01- 09-2024.
എറണാകുളം

You may also like

Leave a Comment