Home » ഭൂമാഫിയകൾക്കുവേണ്ടി കോയമ്പത്തൂർ പോലീസ് നിയമ വിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത സ. സുകുമാരൻ അട്ടപ്പാടിയെ ഉടൻ വിട്ടയക്കുക.

ഭൂമാഫിയകൾക്കുവേണ്ടി കോയമ്പത്തൂർ പോലീസ് നിയമ വിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത സ. സുകുമാരൻ അട്ടപ്പാടിയെ ഉടൻ വിട്ടയക്കുക.

by Jayarajan C N

ഭൂമാഫിയകൾക്കുവേണ്ടി കോയമ്പത്തൂർ പോലീസ് നിയമ വിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത സ. സുകുമാരൻ അട്ടപ്പാടിയെ ഉടൻ വിട്ടയക്കുക.

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുക്കാൻ ജോസഫ് കുര്യൻ നടത്തിയ വ്യാജ രേഖ ചമക്കലിനെ കുറിച്ച് വെളിപ്പെടുത്തിയ മാരിമുത്തുവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ട സ. സുകുമാരൻ അട്ടപ്പാടിയെ ഭൂമാഫിയകളുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ
കോയമ്പത്തൂർ പോലീസ് കസ്റ്റഡിയിലെടുത്ത നിയമ വിരുദ്ധ നടപടിയിൽ പ്രതിഷേധിക്കുക. പാലക്കാട് SP യുടെ അനുമതിയോടെയാണ് സുകുമാരനെ കസ്റ്റഡിയിലെടുത്തതെന്ന് അറിയുന്നു.
ഭൂമാഫിയകൾക്ക് വേണ്ടി അധികാര ദുർവിനിയോഗം നടത്തുന്ന കോയമ്പത്തൂർകാരനായ പാലക്കാട്
എസ്.പിയും ഭൂമാഫിയയും തമ്മിലുള്ള ബന്ധം അന്വേഷിക്കുക..
സ. സുകുമാരൻ അട്ടപ്പാടിയെ ഉടൻ മോചിപ്പിക്കുക. വ്യാജ രേഖകൾ ചമച്ച് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഭൂമാഫിയകളെ സംരക്ഷിക്കുന്ന റവന്യൂ- പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക.. സഖാവിനെ കസ്റ്റഡിയിലെടുത്ത നടപടിയെ മുഴുവൻ ജനാധിപത്യ ശക്തികളും ഒറ്റകെട്ടായി പ്രതിഷേധിക്കണമെന്നു പാർട്ടി സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി,
എം.പി. കുഞ്ഞിക്കണാരൻ
സി.പി.ഐ (എം.എൽ) സംസ്ഥാന കമ്മിറ്റി.
എറണാകുളം.
19/07/2024

You may also like

Leave a Comment