Home » ഫാസിസ്റ്റ് വിരുദ്ധ കൺവെൻഷൻ – സ്വാഗതസംഘ രൂപീകരണം

ഫാസിസ്റ്റ് വിരുദ്ധ കൺവെൻഷൻ – സ്വാഗതസംഘ രൂപീകരണം

by Jayarajan C N

പ്രിയ സുഹൃത്തേ,

ഈ കത്ത് താങ്കൾ അതീവ ശ്രദ്ധയോടെയും ഗൌരവത്തോടെയും പരിഗണിക്കും എന്ന് പ്രത്യാശിക്കുന്നു.

2023 ഡിസംബർ ആദ്യവാരത്തിൽ തൃശൂരിൽ നടത്താനായി ആലോചിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ കൺവെൻഷന്റെ സംഘാടനത്തിനും ഏകോപനത്തിനും വേണ്ടി ഒരു സ്വാഗത സംഘം രൂപീകരിക്കുന്നതിനായി ചേരുന്ന നിർണ്ണായക യോഗത്തിലേക്ക് താങ്കളെ ഞങ്ങൾ അതീവ ഊഷ്മളതയോടെ ക്ഷണിക്കുകയാണ്.

കൺവൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും സ്വാഗതസംഘ രൂപീകരണത്തിനുമായുള്ള യോഗം 2023 ഒക്ടോബർ 15, ഞായറാഴ്ച, 2 PMന് തൃശ്ശൂരിലെ CMS സ്കൂളിൽ വെച്ചു നടക്കും.

വിവിധ രാഷ്ട്രീയ സംഘടനകൾ, സാമൂഹിക സംഘടനകൾ, സാംസ്കാരിക സംഘടനകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളെ ഈ സ്വാഗതസംഘം രൂപീകരണ യോഗത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ-കോർപ്പറേറ്റ് ഭരണകൂടവും ആഗോള സാഹചര്യങ്ങൾക്കൊപ്പം ഇന്ത്യയിലും ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന നവ ഫാസിസ്റ്റ് പ്രവണതകളും ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും മറ്റ് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കും എതിരെ വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളും ഹിന്ദുരാഷ്ട്ര-മനുവാദ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യൻ ഫാസിത്തിന്റെ പ്രയാണവും ഉണർത്തി വിടുന്ന ആശങ്കകളെയും അതിനെ പ്രതിരോധിക്കാൻ ഏറ്റെടുക്കേണ്ട അടിയന്തിരമായ കടമകളെയും അഭിസംബോധന ചെയ്യുക എന്നതാണ് ഫാസിസ്റ്റ് വിരുദ്ധ കൺവെൻഷൻ ലക്ഷ്യമിടുന്നത്.

ജനാധിപത്യ-മതേതര മൂല്യങ്ങളിലുള്ള താങ്കളുടെ സൂക്ഷ്മ ബോധങ്ങളും വീക്ഷണങ്ങളും അനുഭവ സമ്പത്തും പ്രതിബദ്ധതയും സ്വാഗത സംഘം ചിട്ടപ്പെടുത്തുന്നതിലും ഫാസിസ്റ്റ് വിരുദ്ധ കൺവെൻഷന്റെ വിജയത്തിലും വളരെയേറെ മൂല്യവത്തായിരിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ആയതിനാൽ താങ്കളുടെ / താങ്കളുടെ സംഘടനയുടെ രണ്ടു പ്രതിനിധികളുടെ വിലപ്പെട്ട സാന്നിദ്ധ്യം ഞങ്ങൾ അഭ്യർത്ഥിക്കുന്നു. തീർച്ചയായും ഇതുമായി ബന്ധപ്പെട്ട ഏതൊരു അന്വേഷണത്തിനും താങ്കൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അതു പോലെ താങ്കൾ പങ്കെടുക്കുന്ന വിവരം ഉറപ്പു വരുത്തുന്ന വിവരം താഴെപ്പറയുന്ന നമ്പറിലോ, ഇ- മെയിൽ മേൽവിലാസത്തിലോ അറിയിക്കുന്നതിനായി ശ്രദ്ധിക്കുമല്ലോ.

അഭിവാദനങ്ങളോടെ,

എം.പി. കുഞ്ഞിക്കണാരൻ
9745338072

സംസ്ഥാന സെക്രട്ടറി
CPI(ML) റെഡ് സ്റ്റാർ

redstarsckerala@gmail.com

Amples building 2nd floor
Amoolya Street.
Banarjee road
Ernakulam.

ബന്ധപ്പെടാവുന്ന നമ്പറുകൾ:
9447809149, 9446763822,
9400973506,    9746210385

You may also like

Leave a Comment