Home » അട്ടപ്പാടി ആദിവാസി ഭൂമിയിലെ കയ്യേറ്റം – നിവേദനം നൽകി

അട്ടപ്പാടി ആദിവാസി ഭൂമിയിലെ കയ്യേറ്റം – നിവേദനം നൽകി

by Jayarajan C N

അട്ടപ്പാടിയിലെ ആദിവാസി ഭൂമികൾക്ക് വ്യാജരേഖകൾ നല്കി ഭൂമാഫിയകളുടെ കൈയ്യേററം തുടരുന്ന പശ്ചാത്തലത്തിൽ, കയ്യേറ്റം നടത്തുന്ന മാഫിയകൾക്കും അവർക്ക്  കൂട്ടുനിന്നുകൊണ്ട് വ്യാജരേഖകൾ നല്കിയ റവന്യൂ ഉദ്വോഗസ്ഥർക്കെതിരെയും
നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കൺവീനർ TR ചന്ദ്രന്റെയും AIKKS സംസ്ഥാന പ്രസിഡന്റ്‌ സുകുമാരൻ അട്ടപ്പാടിയുടെയും നേതൃത്വത്തിൽ ആദിവാസി പ്രതിനിധി കൾ റവന്യു മന്ത്രിക്ക് നിവേദനം നൽകി. മണ്ണുത്തിയിലെ മന്ത്രിയുടെ ക്യാമ്പ് ഓഫീസിലെത്തി നിവേദനം നൽകി.തുടർന്ന് മന്ത്രി കെ രാജൻ നേരിട്ട് ബന്ധപ്പെട്ട് പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഔദ്യോഗിക പരിപാടിക്കിടെ നേരിട്ട് കാണുവാനും പ്രശ്നങ്ങൾ കേൾക്കുവാനും, പാലക്കാട്‌ കളക്ടറെ ഫോണിൽ വിളിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുവനും നിർദ്ദേശിച്ചു. അട്ടപ്പാടിയിൽ നിന്നുമെത്തിയ പ്രതിനിധി സംഘത്തിനൊപ്പം സിപിഐ (എം എൽ ) റെഡ്സ്റ്റാർ തൃശൂർ ജില്ലാ സെക്രട്ടറി എൻ ഡി വേണു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട്, കെ ശിവരാമൻ എന്നിവർ പങ്കെടുത്തു.

എൻ ഡി വേണു,
സെക്രട്ടറി,
സിപിഐ (എം എൽ )റെഡ്സ്റ്റാർ,
തൃശൂർ ജില്ലാ കമ്മിറ്റി
9746210385

You may also like

Leave a Comment