കൊല്ലം കടപ്പാകടയിൽ സഖാവ് ആർ.കെ (അയലം കരുണാകരൻ )അനുസ്മരണം സംഘടിപ്പിച്ചു.
വിദ്യാർത്ഥി ജീവിത കാലം മുതൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി വിദ്യാത്ഥിസംഘടനാ പ്രവർത്തനം ഏറ്റെടുക്കുകയും പിൽക്കാലത്ത്
CPI (M L )പ്രസ്ഥാനത്തിന്റെ ഭാഗമായി കൊല്ലം – തിരുവനന്തപുരം ജില്ലകളിൽ സെക്രട്ടറിയായും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയും ചെയ്ത സഖാവ് ആർ.കെ.യുടെ അനുസ്മരണം കൊല്ലം നഗരത്തിലെ കടപ്പാക്കട സ്പോർട്ട്സ് ഹാളിൽ നടന്നു. അംബേദ്കർ ജന്മ വാർഷിക ദിനമായ ഏപ്രിൽ 14 ന് “ആ ർ.എസ്സ് എസ്സ് – നവ ഫാസിസത്തിനെതിരായ സമരവും ജാതി ഉന്മൂലനത്തിന്റെ പ്രസക്തിയും ”
എന്ന വിഷയത്തിൽ സഖാവ് കെ എൻ . രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
ജാതിവ്യവസ്ഥയെ തകർക്കാതെ ജനാധിപത്യം സംരക്ഷിക്കാൻ സാധ്യമല്ല- സഖാവ്കെ. എൻ രാമചന്ദ്രൻ.
R.K അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.
ജാതി വ്യവസ്ഥയെ തകർക്കാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ല. ജാതി വ്യവസ്ഥ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ബ്രാഹ്മണ മൂല്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ് അദ്ദേഹം പറഞ്ഞു. എല്ലാ സാമൂഹിക വിഭാഗങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നഗ്നമായ ഫാസിസത്തിലേക്ക് നീങ്ങുന്ന കോർപ്പറേറ്റ് നവ ഫാസിസത്തെ നേരിട്ടുകൊണ്ടല്ലാതെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക സാധ്യമല്ല.വിശാല ജന വിഭാഗങ്ങളെ ഈ ശക്തികൾക്കെതിരെ തട്ടി ഉണർത്തണം. അദ്ദേഹം പറഞ്ഞു.
സുനിൽ B വർക്കല, അനുസ്മരണ സമിതിക്കു വേണ്ടി സ്വാഗതം പറഞ്ഞു. CPIML റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരൻ അധ്യക്ഷത വഹിച്ചു. M. യൂസഫ്, സുധീർ , ക്രിസ്റ്റഫർ തുടങ്ങിയവർ സംസാരിച്ചു.