Home » വിഴിഞ്ഞം പ്രതിരോധത്തെ തകർക്കാനുള്ള ഭരണകൂട ഗൂഢാലോചനയെ തുറന്നുകാട്ടുക – സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി

വിഴിഞ്ഞം പ്രതിരോധത്തെ തകർക്കാനുള്ള ഭരണകൂട ഗൂഢാലോചനയെ തുറന്നുകാട്ടുക – സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി

by Jayarajan C N

കഴിഞ്ഞ നാലു മാസത്തിലേറെയായി വിഴിഞ്ഞം പോർട്ടിനെതിരെ മത്സ്യതൊഴിലാളികൾ ആരംഭിച്ച പ്രതിരോധ സമരത്തെ തകർക്കാൻ ഭരണകൂടം നടത്തി കൊണ്ടി ഗൂഢാലോചനയുടെ ഫലമാണ് നിൽവിൽ വിഴിഞ്ഞത്ത് വളർന്നു വന്നിരിക്കുന്ന സംഘർഷങ്ങൾ .
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ അഡാനി പോർട്ടിനെതിരെ ആരംഭിച്ച സമരത്തെ പോർട്ട് അനുകൂലസമിതി രൂപീകരിച്ചു കൊണ്ട് അഡാനിക്കു വേണ്ടി ബി.ജെ .പി. പ്രവർത്തകരും CPM പ്രവർത്തകരും ഒന്നിച്ചു നിലകൊള്ളുകയാണ്. പോർട്ട് അനുകൂലസമിതി യുടെ നേതൃത്വത്തിൽ ഒത്തുകൂടുന്നവർ സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികൾക്കെതിരായി നിരന്തരം പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. പോലീസിന്റെ സർവ്വവിധ പിന്തുണയും ഇവർക്ക് ലഭ്യമാണ്.

തുറമുഖ നിർമ്മാണത്തിനായി പാറക്കല്ലുകളുമായി വിഴിഞ്ഞത്തെത്തിയ ലോറികൾ സമരസമിതി പ്രവർത്തകർ സമാധാനപരമായി തടഞ്ഞിരുന്നു. ഈ സമയം തൊട്ടടുത്ത് തമ്പടിച്ചിരുന്ന സി.പി.എം, ബി.ജെ.പി പ്രവർത്തകർ സമരക്കാർക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കല്ലേറ് നടത്തുകയുംചെയ്തു.

ഗുണ്ടകളെ രംഗത്തിറക്കി, സമരക്കാരക്കെതിരെ പ്രകോപനം സൃഷ്ടിച്ചു സംഘർഷങ്ങൾ മൂർച്ഛിപ്പിക്കാനും അതുവഴി മത്സ്യ തൊഴിലാളികൾ ആരംഭിച്ച ന്യായമായ സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

ജനകീയ ഐക്യനിര വളർത്തിയെടുത്തു കൊണ്ട് വിഴിഞ്ഞം സമരത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിന് വേണ്ടി ജനാധിപത്യ ശക്തികൾ മുന്നോട്ട് വരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.

CPIML RED STAR
കേരള സംസ്ഥാന കമ്മിറ്റി.
28/11/20 22.

You may also like

Leave a Comment