ഭരണഘടനാധിഷ്ഠിതമായ ജാതി സംവരണ തത്വങ്ങൾ അവഗണിച്ചു കൊണ്ട് സവർണ്ണ വിഭാഗ താൽപര്യങ്ങൾ ക്കു ദാസ്യവേല ചെയ്യുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സാമ്പത്തിക സംവരണ മാനദണ്ഡങ്ങളെ സാധൂകരിക്കുന്ന ഈ വിധി ജാതീയ അടിച്ചമർത്തൽ ശക്തിപ്പെടുത്തുന്ന, ജാതിവ്യവസഥയുടെ സംരക്ഷണ കവചമായി മാറുന്നു.
ഇന്ന് ജാതിവ്യവസ്ഥക്കു വേണ്ടി നിലകൊള്ളുന്ന ആർ എസ്സ് എസ്സ് – മനു വാദ ഫാസിസ്റ്റ് ശക്തികൾക്ക് നിയമപരമായ പിൻബലം നൽകുകയാണ് ഭരണഘടനയെ കാറ്റിൽ പറത്തുന്ന മുന്നോക്ക സംവരണ വിധിയിലൂടെ സുപ്രീം കോടതി ചെയ്തിരിക്കുന്നത്. ഭരണഘടനാ തത്വങ്ങളെ തുരങ്കം വെക്കുന്ന ഈ ജനവിരുദ്ധ വിധിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. നികൃഷ്ടമായ ജാതി വ്യവസ്ഥക്ക് കീഴിൽ കാലാ കാലമായി
അടിച്ചമർത്തപ്പെട്ടു കഴിയുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട് വിഭാവനം ചെയ്തിട്ടുള്ള ജാതി സംവരണ സമ്പ്രദായത്തെ തകർത്ത് സവർണ്ണശക്തികൾക്ക് ദാസ്യവേല ചെയ്യാനുംആർ.എസ്സ്. ഫാസിസ്റ്റുകളെ പ്രീതിപ്പെടുത്താനുള്ള സുപ്രീം കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരാൻ ഞങ്ങൾ മുഴുവൻ ജനവിഭാഗങ്ങളോടും അഭ്യർത്ഥിക്കുകയാണ്.
* ജാതി സംവരണത്തെ അട്ടിമറിക്കാനുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധമുയർത്തുക.
* ജാതിവ്യവസ്ഥയുടെ സംരക്ഷ കരായ RSSഫാസിസ്റ്റുകൾക്കും സവർണ്ണ ജാതി കോമരങ്ങൾക്കും ദാസ്യവേല ചെയ്യുന്ന സുപ്രീം കോടതി വിധി ഭരണഘടനയെ കാറ്റിൽ പറത്തുന്നു.
CPIML RED STAR.
കേരള സംസ്ഥാന കമ്മിറ്റി.
07/11/2022